തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതുഅവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിറക്കി. നേരത്തെ ജൂൺ 25 വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. പുതുക്കിയ ഉത്തരവ് പ്രകാരം ജൂൺ 26 വെള്ളിയാഴ്ചയായിരിക്കും സംസ്ഥാനത്തെ പൊതുഅവധി.
കലണ്ടർ പ്രകാരം നേരത്തെ വ്യാഴാഴ്ചയായിരുന്നു മുഹറം അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മുഹറം വെള്ളിയാഴ്ചയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് സർക്കാർ അവധി പുതുക്കി നിശ്ചയിച്ചത്.



