Tuesday, June 23, 2026
Homeഇന്ത്യസൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ...

സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍; എതിരില്ലാത്ത നാല് ഗോളിന് ജയം; ലമീന്‍ യമാലിന് ലോകകപ്പില്‍ ആദ്യ ഗോള്‍.

ലോകകപ്പില്‍ സൗദിയെ ഗോളില്‍ മുക്കി സ്‌പെയിന്‍. എതിരില്ലാത്ത നാല് ഗോളിനാണ് ജയം. മുന്നേറ്റതാരം ഒയാര്‍സബാലിന് ഇരട്ടഗോള്‍. ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കി ലമീന്‍ യമാല്‍. 10, 21, 24, 49 മിനിറ്റുകളിലായിരുന്നു സ്‌പെയിനിന്റെ ഗോളുകള്‍. ഇതില്‍ 49-ാം മിനിറ്റിലേത് സൗദിയുടെ സെല്‍ഫ് ഗോളായിരുന്നു.

പത്താം മിനിറ്റില്‍ യമാലാണ് സ്‌പെയിനായി ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന്റെ ഇടതു വിങ്ങില്‍നിന്ന് മൈക്കല്‍ ഒയാര്‍സബാല്‍ നല്‍കിയ ക്രോസ് യമാല്‍ വലയിലേക്ക് പറത്തുകയായിരുന്നു. 21-ാം മിനിറ്റില്‍ ഒയര്‍ബസാല്‍ രണ്ടാം ഗോള്‍ നേടി. മിനിറ്റുകള്‍ക്കകം തന്നെ താരം മത്സരത്തിലെ രണ്ടാം ഗോളും നേടി. പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് സ്പെയിന്‍ നടത്തിയ മികച്ച നീക്കമാണ് ഗോളിലേക്ക് നയിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു സെല്‍ഫ് ഗോള്‍. ആദ്യ കളിയില്‍ നിന്നും വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളോടെയാണ് സ്പെയിന്‍ ഇന്നിറങ്ങിയത്. യമാലും ഡാനി ഓള്‍മോയും അലക്‌സ് ബേനയും ഇന്നത്തെ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയിരുന്നു. ഇന്നത്തെ ജയത്തോടെ സ്‌പെയ്ന്‍ തങ്ങളുടെ നോക്ക് ഔട്ട് സാധ്യതകള്‍ നിലനിര്‍ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com