Wednesday, June 24, 2026
Homeഇന്ത്യറെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു

റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിയിൽ  റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികൾ ട്രെയിനിടിച്ച് മരിച്ചു. രണ്ട് പേരും ചെവിയിൽ ഇയർഫോൺ വെച്ച് ഉച്ചത്തിൽ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.

രാജ്ദെപൂർ സ്വദേശികളായ സമീർ (15), സാകിർ അഹമദ് (16) എന്നിവരാണ് മരിച്ചത്.മരണപ്പെട്ട ഇരുവരും സുഹൃത്തുക്കളാണെന്ന് കോട്‍വാലി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാൽ പാണ്ഡെ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഉച്ചത്തിൽ പാട്ടുവെച്ച് റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്നു രണ്ട് പേരും. ട്രെയിൻ അടുത്തെത്തിയിട്ടും ഹോൺ മുഴക്കിയിട്ടും രണ്ട് പേരും അറിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. ട്രെയിൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചെന്നും സംഭവത്തിൽ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ ദീൻദയാൽ പാണ്ഡെ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com