Monday, February 9, 2026
Homeഅമേരിക്കപിതാവും മകനും തമ്മിലുള്ള തർക്കത്തിനിടെ മർദ്ദനവും വെടിവയപ്പും,ഇരുവരും അറസ്റ്റിൽ

പിതാവും മകനും തമ്മിലുള്ള തർക്കത്തിനിടെ മർദ്ദനവും വെടിവയപ്പും,ഇരുവരും അറസ്റ്റിൽ

-പി പി ചെറിയാൻ

ആർലിംഗ്ടൺ(ടെക്സസ്): ആർലിംഗ്ടനിൽ പിതാവും മകനും തമ്മിലുള്ള തർക്കം വെടിവയ്പ്പിലും മർദ്ദനത്തിലും കലാശിച്ചതിനെത്തുടർന്നു ഇരുവരെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

രാത്രി 8 മണിയോടെയാണ് സംഭവം. നഗരത്തിൻ്റെ തെക്ക് ഭാഗത്തുള്ള ബ്ലെയർ ലെയ്‌നിലെ ഒരു വീട്ടിൽ ബുധനാഴ്ച.64 കാരനായ സാമി ലോംഗോറിയ സീനിയറും 43 കാരനായ സാമി ലോംഗോറിയ ജൂനിയറും തങ്ങളുടെ കുടുംബത്തിൻ്റെ ഗാരേജിൽ തർക്കത്തിലേർപ്പെട്ടതായി ആർലിംഗ്ടൺ പോലീസ് പറഞ്ഞു.

അതിനുശേഷം, മകൻ തോക്കുമായി പുറത്തേക്ക് നടന്ന് ജനലിലൂടെ പിതാവിൻ്റെ കിടപ്പുമുറിയിലേക്ക് വെടിയുതിർത്തു. കൈക്ക് വെടിയേറ്റു മാരകമായ പരിക്കുകളോടെ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വാക്കുതർക്കത്തിനിടെ പിതാവിൻ്റെ പക്കൽ തോക്ക് ഉണ്ടായിരുന്നതായും മകനെ മർദ്ദിച്ചതായും പോലീസ് കരുതുന്നു. അങ്ങനെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകി
രണ്ടുപേരെയും വിട്ടയച്ച ശേഷം അറസ്റ്റുചെയ്ത്ആർലിംഗ്ടൺ ജയിലിൽ അടച്ചു.

ലോംഗോറിയ സീനിയറിനെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ഒരു കുറ്റവാളി നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതിനും കേസ്സെടുത്തിട്ടുണ്ട് ലോംഗോറിയ ജൂനിയറിനെതിരെ മാരകമായ ആയുധം ഉപയോഗിച്ച് അക്രമം നടത്തിയതിനും കേസെടുത്തിട്ടുണ്ട്.

ഇരുവരുടെയും വീട്ടിൽ പരിശോധനയ്ക്കിടെ കഞ്ചാവ് കണ്ടെത്തിയതിനാൽ ഇരുവരും മയക്കുമരുന്ന് കേസുകളും നേരിടുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com