Wednesday, June 24, 2026
Homeഅമേരിക്കസംഗീതലോകത്തെ പ്രമുഖ താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം ജൂൺ 26ന്

സംഗീതലോകത്തെ പ്രമുഖ താളവാദ്യകലാകാരൻ രാജൻ കോരയുമായി മുഖാമുഖം ജൂൺ 26ന്

-പി പി ചെറിയാൻ

ഡാലസ്: സംഗീതാസ്വാദകർക്കായി ശ്രദ്ധേയമായ ഒരു ഓൺലൈൻ സംഗീതപരിപാടി ജൂൺ 26 വെള്ളിയാഴ്ച രാത്രി 8.15-ന് (EST) സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു. “സ്വർഗ്ഗീയ നാദം ” (Volume 46) എന്ന സംഗീതപരമ്പരയുടെ ഭാഗമായി പ്രശസ്ത താളവാദ്യകലാകാരനും സംഗീതസംവിധായകനുമായ രാജൻ കോരയുമായി മുഖാമുഖം പരിപാടി നടക്കും.

ഇന്ത്യൻ ക്രിസ്തീയ സംഗീതരംഗത്ത് ദീർഘകാലമായി ശ്രദ്ധേയ സാന്നിധ്യമായ രാജൻ കോര , താളവാദ്യം, ഗാനരചന, സംഗീതസംവിധാനം തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. ഇന്ത്യയിലെ പ്രശസ്ത ഗായകസംഘമായ **ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ “ഹാർട്ട് ബീറ്റ്സ്”** സംഗീതസംഘവുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം, നിരവധി രാജ്യങ്ങളിൽ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

1980-ൽ ഹാർട്ട് ബീറ്റ്സിൽ അംഗമായ രാജൻ കോര , 1992-ൽ സംഘത്തിന്റെ നേതൃത്വചുമതല ഏറ്റെടുത്തു. 2000 വരെ അദ്ദേഹം ഈ നിലയിൽ സേവനമനുഷ്ഠിച്ചു. സംഗീതരംഗത്തെ അനുഭവങ്ങളും ഹാർട്ട് ബീറ്റ്സിന്റെ സുവർണകാല ഓർമ്മകളും ക്രിസ്തീയ സംഗീതത്തിന്റെ വളർച്ചയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പരിപാടിയിൽ പങ്കുവെക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടന പ്രാർത്ഥന പി. പി. ചെറിയാൻ നിർവഹിക്കും. സമാപന പ്രാർത്ഥനയ്ക്ക് റവ. അലക്സാണ്ടർ തോമസ് നേതൃത്വം നൽകും. സംഗീതപരിപാടിയിൽ സണ്ണി, ജോജു, സാബു , സിജി, അജി, ഷൈൻ , മെഴ്സി, റിട്ടു, ഇഷാ എന്നിവർ വിവിധ ഗാനങ്ങൾ അവതരിപ്പിക്കും.

സംഗീതപ്രേമികൾക്കും ക്രിസ്തീയ സംഗീതരംഗത്തെ അനുഭവങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ പരിപാടി ഒരു അപൂർവ അവസരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. Zoom മുഖേന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഫ്ലയറിൽ നൽകിയിരിക്കുന്ന മീറ്റിംഗ് വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com