Tuesday, June 23, 2026
Homeഅമേരിക്കകേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ “ആഘോഷം” വൻവിജയം

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ “ആഘോഷം” വൻവിജയം

ജോസഫ് ഇടിക്കുള

സൗത്ത് ഫ്ലോറിഡ: കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ ഈ വർഷത്തെ ചെസ് ടൂർണമെന്റും ചീട്ടുകളി മത്സരവും (Card Game Tournament) വൈവിധ്യമാർന്ന കലാ പരിപാടികളുമായി അക്ഷരാർത്ഥത്തിൽ ഒരു “FULL DAY ആഘോഷം” ആയി മാറി.

ജൂൺ 6-ന് ശനിയാഴ്ച രാവിലെ 9.30-ന് ആരംഭിച്ച പരിപാടികൾ രാത്രി 9.30 വരെ നീണ്ടുനിന്നു. ടൗൺ ഓഫ് ഡേവിയിലെ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി സെന്ററിലായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ ചെസ് മത്സരവും, വൈകിട്ട് 3.30 മുതൽ 6.30 വരെ ചീട്ടുകളി മത്സരവും നടന്നു. തുടർന്ന് സംഗീതനൃത്ത പരിപാടികളും യുവജനങ്ങൾക്കായുള്ള പ്രത്യേക വിനോദ പരിപാടികളും അരങ്ങേറി. വൈവിധ്യമാർന്ന പരിപാടികളിലൂടെ സമൂഹത്തിന് ഒരു സമ്പൂർണ ആഘോഷം സമ്മാനിക്കാൻ സംഘാടകർക്കായി.

ഡേവി മേയറായ ജൂഡി പോൾ മുഖ്യാതിഥിയായി പങ്കെടുത്തത് പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. അവരുടെ സാന്നിധ്യത്തിനും പിന്തുണയ്ക്കും കേരളസമാജം നന്ദി രേഖപ്പെടുത്തി.

കേരളസമാജത്തിന്റെ മെഗാ സ്പോൺസർമാരായ ശ്രീ. ജോൺ ടൈറ്റസും ശ്രീ. ജോസ് തോമസ്, സി.പി.എയും പരിപാടിയിൽ സജീവമായി പങ്കെടുത്തത് ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ചീട്ടുകളി മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ശ്രീ. ജോൺ ടൈറ്റസ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് കേരളസമാജത്തിന്റെ 2026-ലെ ഓണാഘോഷ പരിപാടിയുടെ ഔദ്യോഗിക നാമമായ “കലഞ്ചിയം 2026” മെഗാ സ്പോൺസറായ ശ്രീ. ജോസ് തോമസ്, സി.പി.എ പ്രഖ്യാപിച്ചു.

ഈ പരിപാടിയുടെ മുഖ്യ സ്പോൺസറായിരുന്നു ശ്രീ. ജെറെമി കരേടൻ. അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയെയും സമൂഹത്തോടുള്ള പിന്തുണയെയും കേരളസമാജം പ്രത്യേകം അനുസ്മരിച്ചു.

തന്ത്രചിന്ത, പ്രതിഭ, കായികമര്യാദ, സാമൂഹിക ഐക്യം എന്നിവ ഉയർത്തിക്കാട്ടിയ ചെസ്-ചീട്ടുകളി മത്സരങ്ങൾ പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയ അനുഭവമായി. രണ്ടുതവണ കേരള സംസ്ഥാന ചാമ്പ്യനും കാനഡയിലെ പ്രമുഖ ചെസ് താരങ്ങളിലൊരാളും FIDE Rated ചെസ് ചാമ്പ്യനുമായ നികുൽ സനൽ പങ്കെടുത്തത് പരിപാടിക്ക് വലിയ പ്രാധാന്യവും അഭിമാനകരമായ അംഗീകാരവും നൽകി. നികുൽ സനൽ നടത്തിയ Simultaneous Chess Session — ഒരേസമയം പത്ത് മത്സരാർഥികളുമായി മത്സരിച്ച് വിജയിക്കുന്ന അപൂർവ പ്രകടനം, ടൂർണമെന്റിന്റെ ഏറ്റവും ശ്രദ്ധേയവും ആവേശകരവുമായ ആകർഷണങ്ങളിലൊന്നായി മാറി. പത്ത് വയസ്സിൽ താഴെയുള്ളവരുടെ മത്സരവിഭാഗത്തിൽ സിദ്ധാർത്ഥ് നികുൽ ചാമ്പ്യനായപ്പോൾ, പത്ത് വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ശിവ ദീപക് ഒന്നാം സമ്മാനം നേടി. വിജയികളായ ഇരുവർക്കും ട്രോഫിയും സർട്ടിഫിക്കറ്റും ശ്രീ. ജോൺ ടൈറ്റസ് സമ്മാനിച്ചു. ചീട്ടുകളി മത്സരത്തിൽ ടീം ക്നാനായ (ശ്രീ. മനോജ് താനത്ത്, കുഞ്ഞുമോൻ മാത്യു) ഒന്നാം സമ്മാനം കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വൈസ് പ്രസിഡന്റ് ചെറിയാൻ എബ്രഹാം, സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിൽ, ടെസി ആൻ തോമസ് (കമ്മിറ്റി അംഗം )എന്നിവർ ചേർന്ന് വിതരണം ചെയ്തു.

സെക്രട്ടറി ശ്രീ. സഞ്ജയ് നടുപ്പറമ്പിൽ സ്വാഗതപ്രസംഗം നിർവഹിക്കുകയും പ്രസിഡന്റ് ശ്രീ. നോയൽ മാത്യു നന്ദിപ്രസംഗം നടത്തുകയും ചെയ്തു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനും ഫലപ്രദവും സമയബന്ധിതവുമായി അവ പൂർത്തിയാക്കുന്നതിനുമായി വിവിധ കമ്മിറ്റി അംഗങ്ങൾ പ്രത്യേക ചുമതലകൾ ഏറ്റെടുത്ത് വിലപ്പെട്ട നേതൃത്വവും സേവനവും നൽകി.

• ടെസി തോമസ്, കവിത ഡേവിസ് – രജിസ്ട്രേഷൻ

• ദീപക് ഗോപാലകൃഷ്ണൻ, ഷിബു ജോസഫ് – ചെസ് ടൂർണമെന്റ്

• ചെറിയാൻ എബ്രഹാം, നിക്സൺ ജോസഫ്, ജെയ്‌സൺ ജെയിംസ് – ചീട്ടുകളി മത്സരം

• നിധീഷ് ജോസഫ്, ബിജു ബെനിയം – ഭക്ഷണം

• വാണി സുധീഷ് – സ്റ്റേജ് മാനേജ്മെന്റ്

• ബിജു ജോൺ, വിബിൻ വിൻസെന്റ് – അതിഥി സ്വീകരണം

• ജെയ്‌സൺ ജെയിംസ്, ഡോ. ജോജി ഗീവർഗീസ് – ഫോട്ടോഗ്രഫി, വീഡിയോ ചിത്രീകരണം, ലൈവ് സ്ട്രീമിംഗ്

• രതീഷ് ചിത്രാലയ – പ്രിന്റിംഗ് & സ്റ്റേഷനറി മാനേജ്മെന്റ്

LIVE Food Counter എന്ന വേറിട്ട ആശയവും പങ്കെടുത്തവർക്ക് പുതുമയാർന്ന അനുഭവമായി. രുചികരമായ ഭക്ഷണവും കുടുംബസൗഹൃദ അന്തരീക്ഷവും ആഘോഷത്തിന്റെ ഭാഗമായി മാറി.

ഈ പരിപാടി വൻ വിജയമാക്കാൻ സഹായിച്ച എല്ലാ മത്സരാർത്ഥികൾക്കും, കുടുംബാംഗങ്ങൾക്കും, സന്നദ്ധപ്രവർത്തകർക്കും, സ്പോൺസർമാർക്കും, അഭ്യുദയകാംക്ഷികൾക്കും കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. സാമൂഹിക ഐക്യവും കൂട്ടായ്മയും ആഘോഷിച്ച ഈ ദിനം പങ്കെടുത്തവരുടെ മനസ്സിൽ മായാതെ മനോഹരമായ ഓർമ്മയായി നിലനിൽക്കും.

വാർത്ത: ജോസഫ് ഇടിക്കുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com