Tuesday, June 23, 2026
Homeഅമേരിക്കഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘മിസ്റ്റർ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി.

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘മിസ്റ്റർ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി.

ശ്രീകുമാർ ഉണ്ണിത്താൻ

പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ (FOKANA) 2026-ലെ ഇന്റർനാഷണൽ കൺവൻഷനോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ‘മിസ്റ്റർ ഫൊക്കാന’ (Mr. FOKANA) മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഫൊക്കാന മെൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരം ഓഗസ്റ്റ് 6, 7, 8, 9 തീയതികളിൽ പെൻസിൽവാനിയയിലെ കൽഹാരി റിസോർട്സിൽ നടക്കുന്ന കൺവൻഷന്റെ ഭാഗമായാണ് അരങ്ങേറുന്നത്. 15 മുതൽ 27 വയസ് വരെയുള്ള യുവാക്കൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

“Young Men. Big Stage. Endless Possibilities” എന്ന ആശയവുമായി സംഘടിപ്പിക്കുന്ന പരിപാടി യുവാക്കളുടെ വ്യക്തിത്വം, കഴിവ്, സംസ്കാരബോധം, നേതൃത്വപാടവം എന്നിവ ലോകമലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണ്. മത്സര വിജയിക്ക് ‘മിസ്റ്റർ ഫൊക്കാന 2026’ പട്ടം ലഭിക്കും. കൂടാതെ ഒന്നാം റണ്ണറപ്പ്, രണ്ടാം റണ്ണറപ്പ്, ബെസ്റ്റ് ടാലന്റ്, ബെസ്റ്റ് പേഴ്സണാലിറ്റി, ബെസ്റ്റ് ട്രഡിഷണൽ അറ്റയർ, ഓഡിയൻസ് ഫേവറിറ്റ് തുടങ്ങിയ പ്രത്യേക പുരസ്കാരങ്ങളും സമ്മാനിക്കും.

മത്സരം മൂന്ന് ഘട്ടങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം റൗണ്ടിൽ മത്സരാർത്ഥികൾ സ്വയം പരിചയപ്പെടുത്തുകയും രണ്ടാം റൗണ്ടിൽ ടാലന്റ് ആൻഡ് കൾച്ചറൽ വോക്ക് അവതരിപ്പിക്കുകയും വേണം. മൂന്നാം റൗണ്ടിൽ ചോദ്യോത്തരവേളയിലൂടെ ആശയവിനിമയശേഷി, ആത്മവിശ്വാസം, നേതൃത്വഗുണങ്ങൾ എന്നിവ വിലയിരുത്തും. കേരളത്തിന്റെ പാരമ്പര്യ വസ്ത്രധാരണം, ഇന്ത്യൻ എത്നിക് വെയർ, ഫോർമൽ സ്യൂട്ട്, ഫ്യൂഷൻ സ്റ്റൈൽ എന്നീ വേഷവിധാനങ്ങളിലായിരിക്കും മത്സരാർത്ഥികൾ വേദിയിലെത്തുക എന്ന് മെൻസ് ഫോറം ചെയർ ലിജോ ജോൺ, കമ്മിറ്റി മെമ്പേഴ്‌സ് ആയ കൃഷ്ണരാജ് മോഹൻ , സുബിൻ മാത്യു , സാജ് കവിൻെരികത്ത്, ജിൻസ് മാത്യു , ഫോബി പോൾ എന്നിവർ അറിയിയിച്ചു.

മലയാളി യുവതലമുറയുടെ പ്രതിഭകൾക്കും വ്യക്തിത്വവികസനത്തിനും ആഗോളതലത്തിൽ ശ്രദ്ധ നേടാനുള്ള അപൂർവ അവസരമായാണ് സംഘാടകർ ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്. “കാണൂ,സ്വയം വിശ്വസിക്കൂ,വിജയം നേടൂ … Be Mr. FOKANA” എന്ന സന്ദേശത്തോടെയാണ് ഫൊക്കാന മെൻസ് ഫോറം യുവാക്കളെ മത്സരത്തിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത് എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com