Wednesday, June 24, 2026
Homeകേരളംസംസ്ഥാനത്തെ സ്വർണവില ഇന്ന് പവന് 1560 രൂപ കുറഞ്ഞു: പവന് 68,880 രൂപയായി

സംസ്ഥാനത്തെ സ്വർണവില ഇന്ന് പവന് 1560 രൂപ കുറഞ്ഞു: പവന് 68,880 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 68,880 രൂപയാണ്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയായി.

ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തിൽ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,150.66 ഡോളറിൽ. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,393 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,045 രൂപയും പവന് 56,360 രൂപയുമാണ് നിരക്ക്. വെള്ളിവില എല്ലാ കടകളിലും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 107 രൂപയിലെത്തി.

ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 86,100 രൂപ വരെ ചിലവ് വരും. ഡിസൈൻ ആഭരണങ്ങളാണെങ്കിൽ പണികൂലിയും കൂടും. ജിഎസ്ടിയും വർധിക്കും. വില കുറഞ്ഞ സാഹചര്യത്തില്‍ ഇന്ന് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് അഡാന്‍സ് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com