Wednesday, June 24, 2026
Homeകേരളംആവേശമായി കുടുംബശ്രീ കലോത്സവം

ആവേശമായി കുടുംബശ്രീ കലോത്സവം

പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ-ഓക്സിലറി അംഗങ്ങളുടെ സര്‍ഗാത്മക കലോത്സവമായ ”അരങ്ങ് 2025” ജില്ലാതല കലോത്സവം കുളനട പ്രീമിയം കഫെയില്‍ നടന്നു. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജിജി മാത്യുവിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.

ജൂനിയര്‍, സീനിയര്‍ തലങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. എഡിഎസ്, സിഡിഎസ്, ബ്ലോക്ക് ക്ലസ്റ്റര്‍ തലങ്ങളില്‍ വിജയിച്ചവരാണ് ജില്ലാതലത്തില്‍ പങ്കെടുത്തത്. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ 40 ഇനങ്ങളിലുമായി 450 ല്‍ പരം മത്സരാര്‍ഥികള്‍ മാറ്റുരച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എസ് ആദില, സംസ്ഥാന ഫോക്ക്‌ലോര്‍ അക്കാദമി ബോര്‍ഡ് അംഗം സുരേഷ് സോമ, നാടക കലാകാരന്‍ തോമ്പില്‍ രാജശേഖരന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ ബിന്ദുരേഖ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com