എ ഡി ജി പി മനോജ് എബ്രഹാമിന് ഡി ജി പിയായി സ്ഥാനക്കയറ്റം. ഡി ജി പി റാങ്കില്‍ ഫയര്‍ഫോഴ്സ് മേധാവിയായി നിയമനം നല്‍കി. നിലവില്‍ ക്രമസമാധാന ചുമതലയുളള എ ഡി ജി പിയാണ് മനോജ് എബ്രഹാം.
1994 ബാച്ച് ഐ പി എസ് ഓഫീസറാണ് അദ്ദേഹം. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി കെ പദ്മകുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം.
ഈ മാസം 30-നാണ് പദ്മകുമാര്‍ വിരമിക്കുന്നത്. മെയ് ഒന്നാം തീയതി മനോജ് എബ്രഹാം ചുമതലയേല്‍ക്കും.



