Thursday, September 19, 2024
Homeസിനിമപഴയതും പുതിയതുമായി നമുക്കൊരു കൈ നോക്കിയാലോ സാറേ; തീപ്പൊരി ഡയലോഗുമായി ജനപ്രിയ നായകന്‍; ഭഭബയുടെ സ്‌നീക്ക്...

പഴയതും പുതിയതുമായി നമുക്കൊരു കൈ നോക്കിയാലോ സാറേ; തീപ്പൊരി ഡയലോഗുമായി ജനപ്രിയ നായകന്‍; ഭഭബയുടെ സ്‌നീക്ക് പീക്ക് വീഡിയോയുമായി അണിയറപ്രവര്‍ത്തകര്‍.

ദിലീപ് വേറിട്ട വേഷത്തിലെത്തുന്ന ഭഭബയുടെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്ത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് വീഡിയോ റിലീസ് ചെയ്തത്…മാസ് ലുക്കിലേക്കുളള ജനപ്രിയ നായകന്റെ തിരിച്ചുവരവായിരിക്കും ഈ സിനിമയെന്നാണ് പുറത്തുവരുന്ന വിവരം.

കമ്പിത്തിരിയില്‍ നിന്ന് സിഗററ്റ് കത്തിക്കുന്ന താരത്തിന്റെ മാസ് ലുക്കോടെയാണ് വീഡിയോ അവസാനിക്കുന്നത്. നീ നിന്റെ പഴയ പരിപാടിയുമായാണ് ഇറങ്ങുന്നതെങ്കില്‍ ഇപ്പോഴത്തെ പിള്ളേരെ നിനക്കറിയില്ല…’ എന്ന് വിനീത് ശ്രീനിവാസനും ‘സര്‍ ഈ ജോലിയില്‍ പുതിയതല്ലേ, പഴയതും പുതിയതുമായി നമുക്കൊരു കൈ നോക്കിയാലോ സാറെ എന്ന ദിലീപിന്റെ മറുപടിയും വീഡിയോയിലുണ്ട്.

ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് സിനിമയാണ് ഭയം ഭക്തി ബഹുമാനം എന്ന ഭഭബ. ഷാന്‍ റഹ്മാനാണ് വീഡിയോയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.ദിലീപിനും വിനീത് ശ്രീനിവാസനുമൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിം?ഗ് ആരംഭിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് താരദമ്പതികളായ നൂറിന്‍ ഷെരീഫും ഭര്‍ത്താവ് ഫാഹിം സഫറും ചേര്‍ന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments