Wednesday, June 24, 2026
Homeകേരളംബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തി; മെത്താംഫിറ്റമിനുമായി 22-കാരനായ കണ്ണൂർ സ്വദേശി പിടിയിൽ.

ബെംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തി; മെത്താംഫിറ്റമിനുമായി 22-കാരനായ കണ്ണൂർ സ്വദേശി പിടിയിൽ.

കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 8.14 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ സ്വദേശി പിടിയിൽ. ഗോകുൽദാസ് ടി (22 വയസ്) എന്ന യുവാവാണ് ബെംഗളൂരുവിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്.

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ആർ രാജീവും സംഘവും ചേർന്നാണ് വാഹന പരിശോധനയ്‌ക്കിടയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ മനോജ്‌ വി, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ സി എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജൂനിഷ് കെ പി എന്നിവരും പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com