Saturday, December 7, 2024
Homeപാചകംവാനില ഐസ്ക്രീം ✍റീന നൈനാൻ വാകത്താനം (മാജിക്കൽ ഫ്ലേവേഴ്സ്)

വാനില ഐസ്ക്രീം ✍റീന നൈനാൻ വാകത്താനം (മാജിക്കൽ ഫ്ലേവേഴ്സ്)

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വാനില ഐസ്ക്രീംമിന്റെ റെസിപ്പി ആണ്. കഴിച്ചാലും കഴിച്ചാലും വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഈ വാനില ഐസ്ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ആവശ്യമായ ചേരുവകൾ
—————————————————–

1 – പാൽ ഒരു കപ്പ്
2 – ഫ്രഷ് ക്രീം ഒരു കപ്പ്
3 – വിപ്പിംഗ് ക്രീം അര കപ്പ്
4 – പഞ്ചസാര അര കപ്പ്
5 – മുട്ടയുടെ മഞ്ഞകരു നാല് എണ്ണം
6 – വാനില എസ്സൻസ് ഒന്നര ടീസ്പൂൺ
7 – ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം
_________

A. പാലും ഫ്രഷ് ക്രീമും കൂടി ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി യോജിപ്പിക്കുക. മറ്റൊരു പാത്രത്തിലേക്ക് ഇതു മാറ്റി ചെറുതീയിൽ ചൂടാക്കി വാങ്ങി വെക്കുക.

B. ഒരു ബൗളിൽ മുട്ടയുടെ മഞ്ഞകരുവും പഞ്ചസാരയും നന്നായി യോജിപ്പിക്കുക.

C. മുട്ടയും പഞ്ചസാരയും ചേർത്ത മിക്സ് മാറ്റിവെച്ച പാലിൽ നന്നായി യോജിപ്പിക്കുക. അതിനുശേഷം ഡബിൾ ബോയിലിംഗ് രീതിയിൽ വേവിച്ചെടുക്കുക.
നന്നായി കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി വെക്കുക.

D. ഒരു ബൗളിൽ അര കപ്പ് വിപ്പിംഗ് ക്രീം ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക. ചൂടാറിയതിനു ശേഷം പാൽ ഇതിലേക്ക് ഒഴിച്ചുകൊടുക്കുക. ഒപ്പം വാനില എസ്സൻസും ഉപ്പും കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.

E. എയർ കയറാത്ത ഒരു പാത്രത്തിൽ ഒഴിച്ച് 24 മണിക്കൂർ ഫ്രീസറിൽ വച്ച് നന്നായി തണുപ്പിച്ച് സെറ്റ് ആയതിനുശേഷം പുറത്തെടുത്ത് കഴിക്കാവുന്നതാണ്.

വാനില എസ്സെൻസിന് പകരം സ്റ്റോബറി, പിസ്താ തുടങ്ങിയ എസ്സൻസുകൾ ഉപയോഗിച്ച് നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഫ്ലേവറുകളിലും തയ്യാറാക്കാവുന്നതാണ്.

അപ്പോൾ എല്ലാവരും ഇത് തയ്യാറാക്കി നോക്കുവാൻ ശ്രമിക്കുമല്ലോ. അടുത്ത ഒരു പാചക കുറിപ്പും ആയി വീണ്ടും ഞാൻ എത്തുന്നതാണ്.

റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments