Wednesday, June 24, 2026
Homeഇന്ത്യകൊക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കെയ്ക്ക് നേരെ രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച്‌ പരസ്യമായി കടുത്ത...

കൊക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കെയ്ക്ക് നേരെ രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച്‌ പരസ്യമായി കടുത്ത ആക്രമണം.

കൊക്രോച്ച്‌ ജനതാ പാർട്ടി സ്ഥാപകനായ അഭിജിത് ദീപ്കെയ്ക്ക് നേരെ രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച്‌ പരസ്യമായി കടുത്ത ആക്രമണം. ദേശീയ തലത്തിലെ നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകള്‍ക്കും രാജ്യത്തെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കുമെതിരെ ജയ്പൂരിലെ പ്രശസ്തമായ ഷഹീദ് സ്മാരകില്‍ സംഘടിപ്പിച്ച വലിയ പ്രതിഷേധ പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

അണികള്‍ തോളിലേറ്റിക്കൊണ്ട് വേദിയിലേക്ക് വരുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് പെട്ടെന്ന് പാഞ്ഞടുത്ത രണ്ടുപേർ അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ രണ്ട് യുവാക്കളെ ജയ്പൂർ പോലീസ് സംഭവസ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുത്തു.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാഭ്യാസ മേഖലയിലെ അഴിമതി, യുവാക്കളുടെ തൊഴിലില്ലായ്മ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കൊക്രോച്ച്‌ ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വൻ പ്രതിഷേധം ഷഹീദ് സ്മാരകില്‍ സംഘടിപ്പിച്ചിരുന്നത്. പാർട്ടി തലവൻ അഭിജിത് ദീപ്കെ ഔദ്യോഗികമായി പ്രതിഷേധ സ്ഥലത്തേക്ക് എത്തിയപ്പോള്‍ ആവേശഭരിതരായ അനുയായികള്‍ മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തെ തോളിലേറ്റുകയായിരുന്നു. ഈ സൌകര്യത്തിനിടയിലാണ് ജനക്കൂട്ടത്തിനിടയില്‍ സുരക്ഷാ വലയം ഭേദിച്ച്‌ പെട്ടെന്ന് മുന്നോട്ടുവന്ന രണ്ടു യുവാക്കള്‍ പ്രകോപനമില്ലാതെ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്.

അപ്രതീക്ഷിതമായി ഉണ്ടായ ഈ ആക്രമണത്തിന് പിന്നാലെ രോഷാകുലരായ ദീപ്കെയുടെ അനുയായികളും പ്രവർത്തകരും പ്രതികളെ വേദിക്ക് സമീപം വളഞ്ഞുപിടിച്ച്‌ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് സ്ഥലത്ത് സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്ന വൻ പോലീസ് സംഘം അടിയന്തരമായി ഇടപെട്ടാണ് യുവാക്കളെ കൂടുതല്‍ മർദ്ദനമേല്‍ക്കാതെ സ്വന്തം കസ്റ്റഡിയിലേക്ക് മാറ്റിയത്.

രാജ്യത്തെ യുവാക്കളുടെ വിവിധങ്ങളായ അടിസ്ഥാന പ്രശ്നങ്ങള്‍ ഉന്നയിച്ചായിരുന്നു കൊക്രോച്ച്‌ ജനതാ പാർട്ടിയുടെ ഈ പ്രതിഷേധം. വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും നിരന്തരമായ ചോദ്യ പേപ്പർ ചോർച്ചയ്ക്കുമെതിരെ വിവിധ പ്ലക്കാർഡുകളേന്തിയാണ് നൂറുകണക്കിന് യുവാക്കള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത്. മെഡിക്കല്‍ പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി അടിയന്തരമായി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ യോഗത്തില്‍ കടുത്ത മുദ്രാവാക്യങ്ങള്‍ വിളിച്ചുയർത്തി. അക്രമം നടത്തിയ രണ്ട് യുവാക്കളെയും പോലീസ് സ്റ്റേഷനിലെത്തിച്ച്‌ കൃത്യമായ കാരണത്തെക്കുറിച്ച്‌ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ജയ്പൂർ പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com