Wednesday, June 24, 2026
Homeഇന്ത്യപ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ നളസോപാരയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുങ്കും ഭാഗ്യ എന്ന പരമ്പരയാണ് സഞ്ജിതയെ പ്രശസ്തയാക്കിയത്. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷങ്ങളിലൊന്നായും ആത്മവിശ്വാസം നല്‍കിയ വേഷമായും സഞ്ജിത ഈ സീരിയലിനെ വിശേഷിപ്പിച്ചിരുന്നു.

താരത്തിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ-സീരിയല്‍ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചു. കുങ്കും ഭാ?ഗ്യ എന്ന പരമ്പരയ്ക്ക് പുറമെ, ‘സജന്‍ ഘര്‍’, ‘ഡില്‍വാലി ദുല്‍ഹ ലേ ജായേഗി’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ പരമ്പരകളിലും സഞ്ജിത ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ടെലിവിഷന്‍ രംഗത്ത് മാത്രമല്ല, വെള്ളിത്തിരയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

വിക്കി കൗശല്‍ പ്രധാന വേഷത്തില്‍ എത്തിയ ‘ഛാവ’ എന്ന ചിത്രത്തില്‍ താരാബായി എന്ന കഥാപാത്രത്തെയാണ് സഞ്ജിത അവതരിപ്പിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ സഞ്ജിത ഒരു റീല്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഒരു പാട്ടിന് നൃത്തം ചെയ്യുന്ന ഈ വീഡിയോയില്‍ അവര്‍ അതീവ സന്തോഷവതിയായാണ് കാണപ്പെട്ടത്. തികച്ചും അപ്രതീക്ഷിതമായ ഈ വിയോഗത്തിന്റെ കാരണം എന്താണെന്നത് ഇപ്പോഴും അവ്യക്തമാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലുമാണെന്ന് പൊലീസ് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com