17.1 C
New York
Thursday, March 23, 2023
Home India ഭൂകമ്പം: ഡോക്ടര്‍മാരെയും മരുന്നുകളും ഡോഗ്‌സ്‌ക്വാഡിനെയും അയച്ച് ഇന്ത്യ; നന്ദി അറിയിച്ച് തുര്‍ക്കി

ഭൂകമ്പം: ഡോക്ടര്‍മാരെയും മരുന്നുകളും ഡോഗ്‌സ്‌ക്വാഡിനെയും അയച്ച് ഇന്ത്യ; നന്ദി അറിയിച്ച് തുര്‍ക്കി

ന്യൂഡല്‍ഹി: ഭൂകമ്പം കനത്ത നാശംവിതച്ചതിന് പിന്നാലെ അടിയന്തര സഹായമെത്തിച്ച ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് തുര്‍ക്കി. അവശ്യ ഘട്ടത്തില്‍ ഉപകാരപ്പെടുന്നയാളാണ് യഥാര്‍ഥസുഹൃത്തെന്നും തുര്‍ക്കിയുടെ നിലവിലെ സാഹചര്യത്തില്‍ സഹായമെത്തിച്ചതിന് നന്ദിയറിയിക്കുന്നതായും ഇന്ത്യയിലെ തുര്‍ക്കി അംബാസഡര്‍ ഫിറാത്ത് സുനെല്‍ പറഞ്ഞു. അതിനിടെ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ തുര്‍ക്കി എംബസി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങളേയും മെഡിക്കല്‍ സംഘങ്ങളേയും ദുരിതാശ്വാസസാമഗ്രികളുമായി എത്രയും പെട്ടെന്ന് തുര്‍ക്കിയിലേക്കയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

ഇന്ത്യയിലെ സിറിയന്‍ അംബാസഡര്‍ ബസാം അല്‍ ഖാത്തിബുമായും കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.
100 സേനാംഗങ്ങളും പ്രത്യേക പരിശീലനം നേടിയ ഡോഗ് സ്‌ക്വാഡുകളും അവശ്യസജ്ജീകരണങ്ങളുമായി ഇന്ത്യയില്‍ നിന്നുള്ള രക്ഷാദൗത്യസംഘങ്ങള്‍ തുര്‍ക്കിയിലേക്ക് തിരിക്കാന്‍ തയ്യാറായതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. അവശ്യ മരുന്നുകളുമായി പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരുടെ സംഘവും പാരാമെഡിക്കല്‍ സംഘവും തയ്യാറാണെന്നും പിഎംഒ അറിയിച്ചു. അങ്കാറയിലെ ഇന്ത്യന്‍ എംബസിയും ഇസ്താബുളിലെ കോണ്‍സുലേറ്റ് ജനറലുമായി കൂടിയാലോചിച്ച് ദുരിതാശ്വാസസാമഗ്രികള്‍ അയക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു.
രക്ഷാദൗത്യത്തിനും തിരച്ചിലിനുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യസംഘം തുര്‍ക്കിയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ ചൊവ്വാഴ്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു.

50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളുമായി സി-17 വിമാനം തുര്‍ക്കിയിലേക്ക് തിരിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന തുര്‍ക്കിയ്ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഗാസിയാബാദിലെ ഹിന്ദോണ്‍ വ്യോമത്താവളത്തില്‍ നിന്ന് യാത്ര തിരിച്ച വിമാനം ചൊവ്വാഴ്ച രാവിലെ തുര്‍ക്കിയിലെ അദാനയിലെത്തിച്ചേര്‍ന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് സി-17 വിമാനങ്ങള്‍ കൂടി ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുര്‍ക്കിയിലേക്ക് പുറപ്പെടും. ആഗ്രയിലെ സൈനിക ആശുപത്രിയില്‍ നിന്ന 89 അംഗ മെഡിക്കല്‍ സംഘം ഭൂകമ്പബാധിത പ്രദേശത്തേക്ക് പുറപ്പെടുമെന്ന് പ്രതിരോധവക്താവ് അറിയിച്ചു. ഓര്‍ത്തോപീഡിക് സര്‍ജിക്കല്‍ ടീം, ജനറല്‍ സര്‍ജിക്കല്‍ സ്പെഷ്യലിസ്റ്റ് ടീം, മെഡിക്കല്‍ സ്പെഷ്യലിസ്റ്റ് ടീം എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ 30 കിടക്കകള്‍, വൈദ്യസഹായ സംവിധാനമൊരുക്കാനുള്ള എക്സ്റേ മെഷീനുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റ്, കാര്‍ഡിയാക് മോണിറ്റേഴ്സ് എന്നിവയും തുര്‍ക്കിയിലെത്തിക്കും. അതേസമയം സിറിയയിലേക്കുള്ള വിമാനം വൈകുകയാണെന്നാണ് റിപ്പോര്‍ട്ട്.

സിറിയയിലും തുര്‍ക്കിയിലും തിങ്കളാഴ്ച തുടരെത്തുടരെയുണ്ടായ മൂന്ന് ഭൂചലനങ്ങളില്‍ 5000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റിരുന്നു. ഭൂകമ്പമാപിനിയില്‍ 7.8, 7.6, 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങള്‍ വന്‍നാശനഷ്ടമാണ് ഇരുരാജ്യങ്ങളിലും വരുത്തിയിരിക്കുന്നത്. തകര്‍ന്നുവീണ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ത്യയുള്‍പ്പെടെ 45 രാജ്യങ്ങള്‍ ഇതിനോടകം സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; വമ്പൻ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍...

അരികൊമ്പനെ പിടികൂടാൻ പ്രത്യേക സംഘം,’ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷൻ പ്ലാൻ യോഗം ഇന്ന്.

മൂന്നാര്‍: ‘ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും സി.സി.എഫ്. ആര്‍.എസ്. അരുണിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. 25-ന് ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന്...

പാലക്കാട്‌ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.

പാലക്കാട്‌: പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3...

ഏപ്രിൽ ഒന്നിന് യു.ഡി.എഫ് കരിദിനം.

തിരുവനന്തപുരം: നിയമസഭയ്ക്ക് പുറത്തും സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. സർക്കാറിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മേയ് രണ്ടാം വാരം ജനവിരുദ്ധനയങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ കുറ്റപത്രം സമർപ്പിച്ച് സെക്രട്ടേറിയറ്റ് ഉപരോധിക്കും. പകൽ പന്തം കൊളുത്തി പ്രകടനം...
WP2Social Auto Publish Powered By : XYZScripts.com
error: