Saturday, October 26, 2024
Homeകേരളംസംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 52,440

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 52,440

തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,555 രൂപയിലും പവന് 52,440 രൂപയിലുമാണ് വ്യാപാരം.  ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും മാറ്റമില്ല. ഗ്രാമിന് 5,420 രൂപയില്‍ തുടരുന്നു. വെള്ളി വിലയും ഗ്രാമിന് 88 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.

യു.എസിലെ സാമ്പത്തിക മാന്ദ്യ ഭീഷണിയുള്‍പ്പെടെയുള്ള ഭൗമ രാഷ്ട്രീയ പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനയ്ക്കിടയാക്കിയിരുന്നു. അന്താരാഷ്ട്ര വില ഇന്നലെ 0.60 ശതമാനം ഇടിഞ്ഞിരുന്നു. ഇന്ന് 0.12 ശതമാനം നേട്ടത്തോടെ ഔണ്‍സിന് 2,452 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയ്ക്കൊപ്പം പണിക്കൂലിയും നികുതികളുമടക്കം 56,767 രൂപയ്ക്ക് മുകളിലാകും ഇന്ന് ഒരു പവന്‍ ആഭരണത്തിന്റെ വില. ഓരോ ജുവലറിയിലും പണിക്കൂലി വ്യത്യസ്തമായതിനാല്‍ നിരക്കും വ്യത്യാസപ്പെട്ടിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments