Sunday, June 21, 2026
Homeകേരളംഎബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്.

എബോള ഭീതി ഒഴിയുന്നു; സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിയുടെ പരിശോധനാഫലം നെഗറ്റീവ്.

കോട്ടയം: സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്ന 52-കാരിയുടെ പുണെയിലെ ലാബിൽ നടത്തിയ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് അവരെ ഡിസ്ചാർജ് ചെയ്തു.

ഉഗാണ്ട വഴിയുള്ള യാത്രാ പശ്ചാത്തലവും കടുത്ത ഛർദിയും ഉയർന്ന ഷുഗർ നിലയും കണക്കിലെടുത്ത് മുൻകരുതൽ എന്ന നിലയിലാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.എബോളയുടെ അപൂർവ വകഭേദങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയതോതിൽ ജീവൻ അപഹരിക്കുന്ന സാഹചര്യത്തിൽ, വിദേശത്തുനിന്നെത്തുന്നവർക്കിടയിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതയാണ് പുലർത്തുന്നത്.

രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ് വൈറസ് പകരുന്നത് എന്നതിനാൽ ശരിയായ മുൻകരുതലുകൾ അനിവാര്യമാണ്. പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
വൈറസ് പകരാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും രോഗബാധ സംശയിക്കുന്നവരെ എത്രയും വേഗം ഐസലേഷൻ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്യേണ്ടതുണ്ട്.

മൃഗങ്ങളിൽ നിന്ന് പകരുന്ന രോഗമായതിനാൽ മാംസഭക്ഷണങ്ങൾ ശരിയായി വേവിച്ചു മാത്രം കഴിക്കുന്നത് രോഗസാധ്യത കുറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com