അമേരിക്ക – ഇറാൻ സമാധാന ചർച്ച ഇന്ന് സ്വിറ്റ്സർലൻഡില്‍ നടക്കും. യുദ്ധഭീതി നിലനില്‍ക്കെ ഈ ചർച്ചയില്‍ മധ്യസ്ഥരായി പാക്കിസ്ഥാനും ഖത്തറും പങ്കാളികളാകുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു
സ്വിറ്റ്സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗൻസ്റ്റോക്കിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ചർച്ചകള്‍ അരങ്ങേറുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനെ പ്രതിനിധീകരിച്ച് പാർലമെന്റ് സ്പീക്കർ എം.ബി. ഗാലിബാഫും ചർച്ചകളില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍.
ലെബനനില്‍ നിലനില്‍ക്കുന്ന സംഘർഷങ്ങള്‍ നയതന്ത്ര ശ്രമങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. അതേസമയം ചർച്ചകളില്‍ നിന്ന് പിന്മാറില്ലെന്ന് അമേരിക്കയും ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.



