മഹാരാഷ്ട്രയിലെ പർഭാനിയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകര്ന്നുവീണ് അഞ്ചുപേർ മരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പർഭാനിയിലെ യഷ്വാദി ഹനുമാൻ ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ 18 പേർക്കു പരിക്കേറ്റു.
ക്ഷേത്രത്തിന്റെ സഭാ മണ്ഡപത്തിലെ നിർമ്മാണത്തിലിരുന്ന മേൽക്കൂരയാണ് തകർന്നതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.



