“പൂലൻ കീഴിൽ തെയ്യം”
ഇന്നലെ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ അവസാനദിവസത്തെ
തെയ്യമാണ്.
നാലുദിവസമായി തെയ്യം നടന്നുകൊണ്ടിരിക്കുകയാണ്.
സഹോദരനും കുടുംബവും അവിടെ അടുത്താണ് താമസം.
പൂലൻ കീഴിൽ തെയ്യം അവസാനദിവസമാണ് കെട്ടിയാടുന്നത്.
തലേന്ന് രാത്രി ഈ തെയ്യത്തിന്റെ തോറ്റം ഉണ്ടാകും.
പുലർച്ച തന്നെ പൂലൻ കീഴിൽ തെയ്യം പുറപ്പെടുന്നു.
പണ്ടൊക്കെ പാളത്തൊപ്പി കൊണ്ടുള്ളതാണ് ഈ തെയ്യം അണിയുന്നു.
ഇന്ന് അത് സ്വർണ കിരീടമായിമാറിയിരിക്കുന്നു.
കഴുത്തിൽ നിറയെ സ്വർണാഭരണങ്ങൾ.
അരയിൽ തിരിയോല കൊണ്ടുള്ള ഉടുത്ത് കെട്ട്.
ഹരിജനങ്ങളുടെ തെയ്യമാണിത്.
വേലർ വിഭാഗത്തിലുള്ളവരാണ് ഈ തെയ്യത്തെ കെട്ടിയാടുന്നത്.
നേർച്ചയായി ആളുകൾ കൊടുക്കുന്ന ആഭരണങ്ങൾ ആണ്
തെയ്യം അണിഞ്ഞിരിക്കുന്നു.
മുള്ളുചെത്താൻ മലയിൽ എത്തിയ ഹരിജൻവിഭാഗക്കാരനെ കണ്ട് രാജൻ മാറി പോകാൻ ആജ്ഞാപിക്കുന്നു.
എന്നാൽ അയാൾ അനുസരിക്കാതെ തന്റെ ജോലി തുടർന്നു.
“നിന്നെ വെട്ടി വീഴ്ത്തുമെന്ന്’ രാജൻ പറയുന്നു
” വീഴ്ത്തിയാലെന്താ.. എൻ ചോരയും രാജൻ ചോരയും ചോപ്പ് തന്നെ’
പുലയന്റെ വാക്കുകൾ കേട്ട് കോപിഷ്ഠനായ രാജൻ വാളെടുത്ത്
തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി.
ഇത് കണ്ടുകൊണ്ട് വന്ന ഒരു മാപ്പ്ള
“അരുത് രാജൻ അരുത് ‘
എന്ന് പറഞ്ഞു.
അതോടെ മാപ്പിളയെയും വെട്ടി രണ്ടു പേരേയും കിണറ്റിലേയ്ക്ക് എറിഞ്ഞു.
കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജൻ എല്ലാം കത്തിനശിച്ചതായും
ആളുകൾ മരണപ്പെട്ടതായും കണ്ടു.
തെയ്യമായി മാറി ഹരിജൻ ആയ ആള്
അതാണ് പൂലൻകീഴിൽ തെയ്യം.
ഈ തെയ്യത്തിന്റെ കൂടെ മാപ്പിള തെയ്യവും കാണും.
പൂല് ഒരു തരം മരമാണ്.
ആ മരത്തിൻ കീഴിലാണ് ഈ തെയ്യത്തെ കെട്ടിയാടാറ്.
ഈ തെയ്യത്തിന് നേർച്ചയായി നെൽ വിത്തുകൾ പല രൂപങ്ങൾ സമർപ്പിക്കുന്നു.
പൂലൻ തെയ്യം ഒരു ഉഗ്രമൂർത്തിയാണ്.
പ്രാർത്ഥനകൾ എല്ലാം സഫലമാക്കി തരുന്ന തെയ്യമെന്ന് പറയപ്പെടുന്നു.
സഫലമായ ആഗ്രഹങ്ങൾക്ക് പകരം ആളുകൾ സ്വർണം സമ്മാനമായി. നൽകി. വരുന്നു.
കൂർമ്പാ ഭഗവതി ക്ഷേത്രത്തിൽ ഒരുപാട് തെയ്യങ്ങൾ ഉണ്ട്.
ഒത്തുകൂടലിന്റെ സ്നേഹത്തിന്റെ കൂടിച്ചേരലിൽ തെയ്യക്കാലങ്ങൾ
ഉറക്കമില്ല തന്നെ.
മൂന്നിടങ്ങളിൽ നിന്നുള്ള കാഴ്ച ക്ഷേത്രത്തിലേയ്ക്ക് എത്തികഴിയുമ്പോഴേയ്ക്കും
പുലർച്ചയാകാറാവും.
സഹോദരന്റെ കുഞ്ഞി ഓരോന്ന കണ്ട് പേടിച്ചു. അന്നദാനമില്ലാത്ത ക്ഷേത്രമാണിത്.
ദിവസവും പല പരിപാടികൾ വെടിക്കെട്ട് അങ്ങനെ തെയ്യക്കാലങ്ങളിൽ മലബാർ
സ്നേഹത്തിന്റെ പുതുലോകം തീർക്കുന്നു. രാത്രി യാത്രയുടെ വിരുന്നുണ്ണുന്നു.




നല്ല അറിവ്
രസകരമായ അവതരണം