ആദ്യ പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. കളിയുടെ പതിനൊന്നാം മിനുട്ടിൽ കാമറൂൺ ബർഗസ് അടിച്ച സെൽഫ് ഗോളിലൂടെയാണ് അമേരിക്ക മുന്നിലെത്തിയത്. ഗോൾ വല ലക്ഷ്യമാക്കി വന്ന പാസ്സ് തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പന്ത് അബദ്ധത്തിൽ ബർഗസിന്റെ കാലിൽ തട്ടി വലയിലായത്. പിന്നീട് അമേരിക്കയുടെ നിരന്തരമായ ആക്രമണങ്ങൾക്ക് പിന്നാലെ 43ആം മിനുട്ടിൽ ഫ്രീമാൻ ഒരു മികച്ച ഹെഡറിലൂടെ അമേരിക്കയുടെ രണ്ടടം ഗോൾ
രണ്ടാം പകുതിയിലും പോരാട്ടം കടുത്തതായിരുന്നു. ലീഡ് കൂറ്റൻ അമേരിക്കയും തിരിച്ചടിക്കാൻ ഓസ്ട്രേലിയയും ശ്രമിച്ചപ്പോൾ കളി പലപ്പോഴും കയ്യാങ്കളിയിലേക്കു നീങ്ങി. അമേരിക്കൻ താരങ്ങൾ മൂന്നും ഓസ്ട്രേലിയൻ താരങ്ങൾ നാലും മഞ്ഞ കാർഡുകളുമാണ് വാങ്ങിയത് . നേരത്തെ സഹ ആതിഥേയരായ മെക്സിക്കോ നോക്ക് ഔട്ട് യോഗ്യത നേടിയിരുന്നു. കാനഡയും ഖത്തറിനെ തകരാത്തതിന് പിന്നാലെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.



