ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസിൽ തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് ഹൈദരാബാദ് നമ്പള്ളി കോടതി സമൻസ്. മുതൽ 22 തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കേസിലെ 11-ാം പ്രതിയാണ് അല്ലു അർജുൻ. താരത്തിൻ്റെ ലീഗൽ ടീം വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
2024 ഡിസംബർ 4-ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. അല്ലു അർജുനെ ആരാധകർ കൂട്ടത്തോടെ ഇരച്ചുകയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ രേവതി (35) എന്ന സ്ത്രീ മരിച്ചു.
തിയേറ്റർ മാനേജ്മെൻ്റ്, സുരക്ഷാ ജീവനക്കാർ പേര് 23 പേരെ പ്രതിചേർത്ത പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ 19 പേർക്കാണ് കോടതി ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്. പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിനു വേണ്ടി അല്ലു അർജുനും പുഷ്പ ടീമും ചേർന്ന് 3.20 കോടി രൂപ ധനസഹായം നൽകിയിട്ടുണ്ടെന്ന് താരത്തിൻ്റെ പ്രതിനിധികൾ വ്യക്തമാക്കി.



