Saturday, June 20, 2026
Homeകേരളംവിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്: ഇക്കോ സെൻസ് പദ്ധതിക്ക് അംഗീകാരം

വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്: ഇക്കോ സെൻസ് പദ്ധതിക്ക് അംഗീകാരം

‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. ‘വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ്-ഇക്കോ സെൻസ്’ എന്ന പേരിലുള്ള വാർഷിക സ്‌കോളർഷിപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്. മാലിന്യ പരിപാലനത്തിൽ നൂതന ചിന്തയും താൽപ്പര്യവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണ്യം വികസിപ്പിക്കൽ, പ്രാദേശിക മാലിന്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ് സ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവയാണ് സ്‌കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്‌കാരവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്.

‘പാഴ് വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 5 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്‌കോളർഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 1500 രൂപ സ്‌കോളർഷിപ്പ് തുകയും പ്രശസ്തിപത്രവും നൽകും. യു.പി. വിഭാഗത്തിൽ 6, 7 ക്ലാസുകളിലെയും ഹൈസ്‌കൂൾ വിഭാഗത്തിൽ: 8, 9 ക്ലാസുകളിലെയും ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകുക.

ഗ്രാമപഞ്ചായത്തുകളിൽ: 50 വിദ്യാർത്ഥികൾക്കും മുൻസിപ്പാലിറ്റികളിൽ: 75 വിദ്യാർത്ഥികൾക്കും കോർപ്പറേഷനുകളിൽ 100 വിദ്യാർത്ഥികൾക്കുമാണ് അർഹത. ഓരോ വിദ്യാലയത്തിൽ നിന്നും ചുരുങ്ങിയത് രണ്ട് കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകും. ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും നൽകുന്ന ആകെ സ്‌കോളർഷിപ്പിൽ 40% യു.പി. വിഭാഗത്തിനും 30% ഹൈസ്‌കൂളിനും 30% ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിനുമായി മാറ്റിവെക്കും.

ഇതിനുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്നോ 2025-26 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടോ വിനിയോഗിക്കാം. നവംബർ 14-ന് വിദ്യാലയത്തിൽ ചേരുന്ന കുട്ടികളുടെ ഹരിതസഭയിൽ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കും.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നവംബർ, ഡിസംബർ മാസങ്ങളിലായി വ്യക്തിഗതവും ഗ്രൂപ്പുമായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ‘ശുചിത്വ പഠനോത്സവം’ സംഘടിപ്പിക്കും.

സെമിനാറുകൾ, മുഖാമുഖ ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുത്തി ജനുവരി 26, 2026-നാണ് ശുചിത്വ പഠനോത്സവം നടക്കേണ്ടത്. കൂടാതെ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വിദ്യാലയങ്ങൾക്ക് പുരസ്‌കാരവും നൽകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com