തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137 പേര്‍ അറസ്റ്റിലായി. 126 കേസുകളാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. രണ്ടര ഗ്രാം MDMA, 59 കിലോ കഞ്ചാവ്, 4 ഗ്രാം ഹഷിഷ് ഓയില്‍, 3 കഞ്ചാവ് ചെടികള്‍ എന്നിവ പിടികൂടി. ഇന്നലെ 111 പേര്‍ സംസ്ഥാനത്ത് അറസ്റ്റിലായിരുന്നു. 108 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. 60 ഗ്രാം MDMA, 38 കിലോ കഞ്ചാവ്, ഒന്നര ഗ്രാം ഹാഷിഷ് ഓയില്‍, 11 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും പിടിച്ചെടുത്തു.
അതേസമയം ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായവരുടെ എണ്ണം 3313 ആയി. 3080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.1.68 കിലോ MDMA, 288 കിലോ കഞ്ചാവ് എന്നിവയും ഇതുവരെ പിടിച്ചെടുത്തു. ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍.
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒപ്പറേഷന്‍ തണ്ടറും പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി 6 കിലോ കഞ്ചാവുമായി രണ്ട്‌പേരെ നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. വിനോദ സഞ്ചാരികളേയും സ്‌കൂള്‍ കുട്ടികളേയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. ‘കുവൈറ്റ് ഭായിജാന്‍’ എന്ന് അറിയപ്പെടുന്ന ഫൈസാന്‍ ഖാന്‍ ജൂണ്‍ 14ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. 23ഗ്രാം എംഡിഎംഎയുമായാണ് യുപി സ്വദേശിയായ ഇയാള്‍ കോഴിക്കോട് പന്തീരാങ്കാവില്‍ വച്ച് പിടിയിലായത്. ഗള്‍ഫ് രാജ്യങ്ങളില്‍ എംഡിഎംഎ വിതരണം നടത്തുന്നതില്‍ പ്രധാനിയാണ്. ഇയാള്‍ കുവൈറ്റില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ലഹരി വ്യാപനത്തിന് തടയിടാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ക്യാമ്പയിനാണ് ഒപ്പറേഷന്‍ തൂഫാന്‍. തൂഫാന്‍ വിജിലന്‍സ് എന്ന സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്നും രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.



