പഴക്കം ചെന്ന താളുകൾ.
കാലം കടന്നുപോയ വഴികളിൽ പാദമുദ്രകൾ മാഞ്ഞിട്ടുണ്ടാകാം. പക്ഷെ സ്നേഹത്തോടെ ജീവിച്ച മനുഷ്യരുടെ ഓർമ്മകൾ ഒരിക്കലും മണ്ണിലൊതുങ്ങുകയില്ലഈ കുടുംബത്തിന്റെ കഥയും അങ്ങിനെ തന്നെയാണ്.
അകലം കിലോമീറ്ററുകളിൽ അല്ല. മനസ്സുകളിൽ ആണ് അളക്കുന്നത്. മനസ്സിൽ സമാധാനം ഉണ്ടെങ്കിൽ ചെറിയ കാര്യങ്ങളും സന്തോഷമാകും. ഇവിടെ നേരെ മറിച്ചാണ്.
ആ പഴയ ഗ്രന്ഥക്കൂമ്പാരങ്ങൾക്കിടയിൽ കാലത്തിന്റെ കരിനിഴൽ വീണ ഒരു പുസ്തകം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അത് വെറുമൊരു പുസ്തകമായിരുന്നില്ല. സ്നേഹപുരം തറവാടിന്റെ ഗതകാലസ്മരണകൾ തുടിക്കുന്ന ഒരു ഹൃദയമായിരുന്നു.
മഞ്ഞനിറം പടർന്ന അതിന്റെ ഓരോ താളിലും മറന്നുപോയ തലമുറകളുടെ നിശ്വാസങ്ങൾ തങ്ങിനിൽക്കുന്നു. തറവാടിന്റെ ഉത്ഭവവും പ്രതാപത്തിന്റെ കൊടുമുടികളും, പതനത്തിന്റെ ആഴങ്ങളും
എട്ടുകെട്ടിന്റെ ഇരുളടഞ്ഞ കോണുകളിൽ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളും വിളിച്ചുപറയുന്ന ഒരു മൗനസാക്ഷി. വിയർപ്പിന്റെ ഉപ്പും കണ്ണീരിന്റെ കയ്പ്പും ചിരികളുടെ മധുരവും ചേർത്ത് ജീവിതം എഴുതിവെച്ച ഒരു നീണ്ട കാവ്യം.
ആ പുസ്തകത്തിന്റെ അസ്തിത്വം അറിവുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. കരുണാകരമേനോനുംഇപ്പോൾ നിഗൂഢമായ ഭാവത്തോടെ നിൽക്കുന്ന ഗോപാലമേനോനും.
പുസ്തകക്കൂട്ടങ്ങൾക്കിടയിലൂടെ ഗോപാലമേനോന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു. ആ തിരച്ചിലിൽ ഒരുതരം വന്യമായ അത്യാഗ്രഹം നിഴലിച്ചിരുന്നു.
ഏട്ടാ… ആ വലിയ പുസ്തകം കണ്ടോ?”
അയാൾ ശാന്തമായി ചോദിച്ചു. പക്ഷേ ആ ശാന്തതയ്ക്കടിയിൽ എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ചില മനുഷ്യർ ജീവിതത്തിൽ വരുന്നത്
പോകാനല്ല. മാറ്റിവിടാനാണ്. ഹൃദയം സൂക്ഷിയ്ക്കുന്ന ചില പേരുകൾക്ക് കാലവും മായ്ച്ചു കളയാൻ കഴിയില്ല. കരുണാകരമേനോന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചു. തന്റെ ആശങ്കകൾ സത്യമാവുകയാണോ?.
അദ്ദേഹം മറുപടിയൊന്നും പറയാതെ പുസ്തകക്കൂട്ടത്തിന് മേൽ കാവലാലെന്നോണം കൈവെച്ചു.
അവന്റെ ലക്ഷ്യം വെറും ചരിത്രവായനയാണോ? അതോ ചരിത്രത്തെ തിരുത്തി എഴുതലോ?….
ഉമ്മറത്ത് വീണ പ്രഭാതകിരണങ്ങൾ ആ പഴയ ഗ്രന്ഥത്തിന് മേൽ പതിച്ചപ്പോൾ, അതൊരു താക്കീത് പോലെ തിളങ്ങി.
ഒരിക്കൽ ഈ താളുകൾ തുറന്നാൽ… പിന്നെ തിരികെ അടയ്ക്കുക അസാധ്യമാണ്. സത്യത്തിന്റെ വെളിച്ചം ചിലപ്പോൾ പൊള്ളിക്കുന്നതാകാം.




👏👏👍
👍