റൗഡി ലിസ്റ്റിൽ പേരുള്ളവരും നിരവധി ക്രിമിനൽക്കേസിലെ കേസുകളിലെ പ്രതികളുമായ ഊരകം വില്ലേജ് ഊരകം സ്വദേശി വരാപ്പുള്ളി വീട്ടിൽ ശ്രീജിത്ത് (28), ഊരകം വില്ലേജ് ഊരകം സ്വദേശി വരാപ്പുള്ളി വീട്ടിൽ അഭിജിത്ത് (22) , നെല്ലായി വില്ലേജ് ആലത്തൂർ സ്വദേശി ആലത്തൂർ മാരാശ്ശേരി വീട്ടിൽ ജിജുവാസ് (40) എന്നിവരെയാണ് കാപ്പ ചുമത്തി മൂന്ന് മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ നിന്ന് നാടുകടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡി ഐ ജി നാരയണൻ ടി ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീജിത്ത് വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനിവരുത്തിയ കേസ്സിലും, വീടുകയറി ആക്രമണം നടത്തിയ കേസിലും, ഊരകം സിനിമാ തിയറ്ററിൽ വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതലുള്ള വൈരാഗ്യത്താൽ സിനിമ കാണാൻ വന്നയാളെ ആക്രമിച്ച കേസിലും ഒരു അടിപിടിക്കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
അഭിജിത്ത് വീടുകയറി ആക്രമണം നടത്തി സ്ത്രീക്ക് മാനഹാനിവരുത്തിയ കേസ്സിലും, വീടുകയറി ആക്രമണം നടത്തിയ കേസിലും, ഊരകം സിനിമാ തിയറ്ററിൽ വെച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതലുള്ള വൈരാഗ്യത്താൽ സിനിമ കാണാൻ വന്നയാളെ ആക്രമിച്ച കേസിലും അടക്കം നാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ജിജുവാസ് രണ്ട് വധശ്രമക്കേസിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഒരു കേസ്സിലും, ആറ് അടിപിടിക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത മൂന്ന് കേസുകളിലും അടക്കം പതിമൂന്ന് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെർലിൻ സ്കറിയ, ചേർപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ, എഎസ്ഐ ജ്യോതി ലക്ഷ്മി , എ എസ് ഐ ജ്യോതിഷ് കുമാർ, സി പി ഒ മുഹമ്മദ് , , ജി എസ് സി പി ഒ അബിലാഷ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം പൊതുസമാധാനത്തിന് ഭീഷണിയായ കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.



