Sunday, June 21, 2026
Homeകേരളംബജറ്റ് 2026: രജിസ്‌ട്രേഷൻ വകുപ്പിന് 27.7 കോടി രൂപ

ബജറ്റ് 2026: രജിസ്‌ട്രേഷൻ വകുപ്പിന് 27.7 കോടി രൂപ

ബജറ്റിൽ രജിസ്‌ട്രേഷൻ വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി 27.7 കോടി രൂപ വകയിരുത്തിയത് വിപ്ലവകരമായ മാറ്റമാണെന്ന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പത്രക്കുറിപ്പിലറിയിച്ചു.

ഭൂമിയുടെ ന്യായവില വിപണി യാഥാർഥ്യങ്ങൾക്കനുസരിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സമഗ്രമായി പരിഷ്‌കരിക്കുവാനും നിലവിലുള്ള എല്ലാ ന്യായവില അപ്പീലുകളും പ്രത്യേക അദാലത്തുകളിലൂടെ ഒക്ടോബർ 31-നകം സമയബന്ധിതമായി തീർപ്പാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ഡിജിറ്റൽ സ്റ്റാമ്പിങ് സംവിധാനം കൂടുതൽ മേഖലകളിലേക്കും സ്വകാര്യ ഇൻഷുറൻസ്, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ പേപ്പർ രഹിത ഇടപാടുകളും വ്യവസായ സൗഹൃദാന്തരീക്ഷവും ശക്തമാകും.

ദീർഘകാലമായി കെട്ടിക്കിടക്കുന്ന അണ്ടർ വാലുവേഷൻ കേസുകൾ പരിഹരിക്കാൻ ആകർഷകമായ ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (OTS) ആവിഷ്‌കരിച്ചതിനൊപ്പം 2010 മാർച്ച് 31 വരെയുള്ള പതിനായിരം രൂപയിൽ താഴെയുള്ള ചെറുകിട കുടിശ്ശികകൾ പൂർണമായും എഴുതിത്തള്ളിയത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും. കൂടാതെ, ലൈസൻസുള്ള വെണ്ടർമാരുടെ സ്റ്റാമ്പ് പേപ്പർ വില്പന പരിധി ഒരു ലക്ഷത്തിൽ നിന്നും 3 ലക്ഷം രൂപയായി ഉയർത്തിയതും K-RERA യിൽ രജിസ്റ്റർ ചെയ്ത പരിസ്ഥിതി സൗഹൃദ വില്ലകൾക്ക് മുദ്രവില നിരക്ക് 4 ശതമാനമായി കുറച്ചതും നിർമാണ ധനകാര്യ മേഖലകൾക്ക് വലിയ ഉത്തേജനം നൽകും.

ഒപ്പം അണ്ടർവാല്യുവേഷൻ കേസുകളിൽ അന്തിമ ഉത്തരവിന് ശേഷവും കുടിശ്ശിക വരുത്തുന്ന തുക വസ്തുവിന്മേലുള്ള ബാധ്യതയായി കണക്കാക്കാനുമുള്ള വ്യവസ്ഥകൾ സർക്കാരിന്റെ റവന്യൂ വരുമാനം കാര്യക്ഷമമായി സംരക്ഷിക്കുന്നതോടൊപ്പം ഭാവിയിൽ വസ്തു വാങ്ങുന്നവർക്ക് പൂർണ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com