കൊച്ചി: സിനിമ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ ഗുണ്ടാക്രമണം.ലഹരിമരുന്ന് കേസ് പ്രതി യൂസഫും കൂട്ടാളികളും ചേർന്നാണ് യുവതിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത്. യുവതിയെ കല്ലെറിഞ്ഞു വീഴ്ത്തുകയായിരുന്നു. ആക്രമണം നടത്തിയത് 25 പേർ അടങ്ങുന്ന സംഘം. അസ്ഥിക്ക് ഗുരുതര പരിക്കേറ്റ കാളി ചികിത്സയിൽ തുടരുന്നു.
മലയാളസിനിമയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ചെറുപ്പം മുതൽ തനിക്ക് മുന്നിൽ മലപോലെ ഉയർന്നുനിന്ന ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കാളി വേറിട്ട ജീവിതവഴിയിൽ മുന്നേറുന്നത്.



