Sunday, June 14, 2026
Homeകേരളംകൊല്ലം - തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചു

കൊല്ലം – തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചു

കൊച്ചി: സംസ്ഥാനത്ത് റോഡ് വികസനത്തിന് പുത്തൻ വേഗതയുമായി പുതിയ നാലുവരിപ്പാത ഒരുങ്ങുന്നു. കൊല്ലം – തേനി ദേശീയപാത (NH-183) വികസന പദ്ധതിക്ക് അന്തിമ അംഗീകാരം ലഭിച്ചു. കൊല്ലം കടവൂർ ബൈപ്പാസ് ജങ്ഷൻ മുതൽ ചെങ്ങന്നൂരിന് സമീപമുള്ള അഞ്ഞിലിമൂട് വരെയുള്ള 54.37 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ റീച്ചിനാണ് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയത്തിൻ്റെ അനുമതിയായത്. 1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതിയാണ് നൽകിയിരിക്കുന്നത്.

കുന്നത്തൂർ, ചാരുംമൂട്, ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മധ്യതിരുവിതാംകൂർ മേഖലയിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന റോഡ് വികസനമാണ് ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി 689.20 കോടി രൂപ സിവിൽ പ്രവൃത്തികൾക്കായും, ഭൂമി ഏറ്റെടുക്കലിനും അനുബന്ധ നടപടികൾക്കുമായി 331.64 കോടി രൂപയും, കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 394.19 കോടി രൂപയുമാണ് അനുവദിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.

എൻജിനീയറിങ്, പ്രൊക്യുർമെൻ്റ് ആൻഡ് കൺസ്ട്രക്ഷൻ (EPC) മാതൃകയിൽ 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 20 മീറ്റർ വീതിയുള്ള നാലുവരി ദേശീയപാതയായാണ് ഈ ഭാഗം വികസിപ്പിക്കുന്നത്. മൂന്ന് വലിയ പാലങ്ങൾ, ആറ് ചെറിയ പാലങ്ങൾ, 103 കലുങ്കുകൾ, ഒരു റെയിൽവേ ഓവർബ്രിഡ്ജ്, രണ്ട് വാഹന അണ്ടർപാസുകൾ എന്നിവ പദ്ധതിയുടെ ഭാഗമാകും.

യാത്രക്കാരുടെ സൗകര്യത്തിനായി 48 ബസ് ബേകളും 88.81 കിലോമീറ്റർ നീളത്തിൽ ആധുനിക ഡ്രെയിനേജ് സംവിധാനവും ഒരുക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രാഷ് ബാരിയറുകൾ, ആധുനിക സൈൻബോർഡുകൾ, സോളാർ എൽ.ഇ.ഡി. ബ്ലിങ്കറുകൾ, മീഡിയം മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവയും സ്ഥാപിക്കും.

കൊല്ലം ബൈപ്പാസ്, മുക്കട, പേരയം, കുണ്ടറ-ചിറ്റുമല, ഭരണിക്കാവ്, ചക്കുവള്ളി, ചാരുംമൂട്, കോട്ടമുക്ക്, നാലുമുക്ക്, മാങ്കാങ്കുഴി, കൊല്ലകടവ്, പെണ്ണുക്കര, അഞ്ഞിലിമൂട് തുടങ്ങി 16 പ്രധാന ജംഗ്ഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തും. കൂടാതെ ചിറ്റുമല, മൂന്നു മുക്ക്, കടപ്പുഴ, പുന്നമൂട്, ഊക്കൻമുക്ക്, ശൂരനാട് തെക്കേമുറി, കണ്ണമം, ആനയടി, വയ്യങ്കര, ചാവടി, ഗുരുനാഥൻകുളങ്ങര, ചുനക്കര, കൊടുകുളഞ്ഞി, പണിപ്പുരപ്പടി എന്നിവയുൾപ്പെടെ 18 ചെറു ജങ്ഷനുകളും നവീകരിക്കും.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊല്ലം, കുണ്ടറ, കുന്നത്തൂർ, ഭരണിക്കാവ്, ചാരുംമൂട്, ചെങ്ങന്നൂർ മേഖലകളിലെ യാത്രാസമയം ഗണ്യമായി കുറയുകയും ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാകുകയും ചെയ്യും. വ്യാപാര, വ്യവസായ, കാർഷിക, വിനോദസഞ്ചാര മേഖലകൾക്ക് പുതിയ സാധ്യതകൾ തുറന്നുകിട്ടും. ദീർഘകാലമായി വികസനത്തിൻ്റെ കാത്തിരിപ്പിലായിരുന്ന മധ്യതിരുവിതാംകൂർ മേഖലയ്ക്ക് ഇത് വലിയ ഉത്തേജനമാകുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com