Sunday, June 14, 2026
Homeകേരളംകാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 കാരിയെ 25 കാരി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

കാസർഗോഡ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16 കാരിയെ 25 കാരി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാസർകോട്: കാസർകോട് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 25 കാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചു. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്.

ഏതാനും മാസം മുൻപാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് സ്വദേശിയായ സ്നേഹ കാസർകോടുള്ള പെൺകുട്ടിയുടെ വീട്ടിലെത്തുന്നു. അന്നവിടെ തങ്ങി. ഈ സമയത്താണ് 16കാരിയോട് മോശമായി പെരുമാറിയത്. പേടി കാരണം പെൺകുട്ടി ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. പിന്നീട് സഹോദരിയോട് കാര്യം സൂചിപ്പിച്ചു. പിന്നാലെയാണ് മേൽപ്പറമ്പ് പൊലീസിനെ അറിയിക്കുന്നതും കേസ് എടുക്കുന്നതും. പരാതി ലഭിച്ചതിന് പിന്നാലെ സ്നേഹ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് രണ്ട് ആൺകുട്ടികളേയും ഒരു പെൺകുട്ടിയേയും പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് സ്നേഹ മെർലിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com