Monday, July 20, 2026
Homeകേരളംഗുരുവായൂരിൽ പൊലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന.

ഗുരുവായൂരിൽ പൊലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന.

തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നർക്കോട്ടിക് സെൽ എഎസ്ഐയും, മാരാരിക്കുളം സ്വദേശിയുമായ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേ നടയിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ എത്തിയവര്‍ വാതിലില്‍ തട്ടിയിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്തണ് അകത്തു കയറിയത്.

പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ആലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com