Tuesday, June 16, 2026
Homeഇന്ത്യപരീക്ഷയിലെ 100 ചോദ്യങ്ങളില്‍ 80 എണ്ണവും കോച്ചിങ് സെന്റര്‍ കൊടുത്ത സാമ്പിളില്‍; യുപിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന്...

പരീക്ഷയിലെ 100 ചോദ്യങ്ങളില്‍ 80 എണ്ണവും കോച്ചിങ് സെന്റര്‍ കൊടുത്ത സാമ്പിളില്‍; യുപിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് എന്‍എസ്‌യുഐ

യുപിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ന്നെന ആശങ്ക പ്രകടിപ്പിച്ച് നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ( എന്‍എസ്‌യുഐ). ഒരു കോച്ചിങ് സെന്റര്‍ പ്രസിദ്ധീകരിച്ച 100 ചോദ്യങ്ങളില്‍ 80 എണ്ണവും ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. എന്‍ എസ് യു ഐ ദേശീയ അധ്യക്ഷന്‍ വിനോദ് ജാക്കറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മെയ് മാസം 24ന് നടന്ന പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് ആരോപണം. ഇതില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി മത്സരാര്‍ഥികളാണ് പരാതിപ്പെട്ടിരിക്കുന്നതെന്നും ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്നും വിനോദ് ജാക്കര്‍ ആവശ്യപ്പെട്ടു.

ഉന്നതതല അന്വേഷണം നടത്തണമെന്നാണ് വിനോദ് ജാക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നത് ആ പരീക്ഷയുടെ വിശ്വസ്യതയെ തന്നെ തകര്‍ക്കുന്ന വിഷയമാണ്. വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്ത് പരീക്ഷയ്‌ക്കെത്തുന്നവരുടെ മനോവീര്യം തകര്‍ക്കുന്ന ഗുരുതര കുറ്റകൃത്യമാണിത്. ഈ പ്രക്രിയയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അതിനാല്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com