Wednesday, May 20, 2026
Homeഅമേരിക്കകതിരും പതിരും പംക്തി: (91) 'മസ്തിഷ്ക മരണവും വെൻ്റിലേറ്ററും' ✍ ജസിയ ഷാജഹാൻ

കതിരും പതിരും പംക്തി: (91) ‘മസ്തിഷ്ക മരണവും വെൻ്റിലേറ്ററും’ ✍ ജസിയ ഷാജഹാൻ

മസ്തിഷ്ക മരണം അഥവാ ബ്രെയിൻ ഡെത്ത് എന്ന വാക്ക് ഇപ്പോൾ നമുക്കൊക്കെ ഏറെ സുപരിചിതമായിരിക്കുന്നു.

എന്താണ് മസ്തിഷ്ക മരണം ? അത് സംഭവിക്കാനുള്ള കാരണങ്ങൾ, സംഭവിച്ചു കഴിഞ്ഞാൽ എങ്ങനെ മനസ്സിലാക്കാം? തുടർനടപടികൾ എന്തൊക്കെ? ചികിത്സ ഏതു രീതിയിലാണ് നീങ്ങേണ്ടത്? ഒരു വെന്റിലേറ്ററിന്റെ സഹായം എപ്പോൾ, എന്തിന്? തുടങ്ങി വിവിധ കാര്യങ്ങളെക്കുറിച്ച് ഈ ലേഖനം പ്രതിപാദിക്കുന്നു.

അപ്പോൾ ആദ്യം നമുക്ക് മസ്തിഷ്ക മരണം എന്ന അവസ്ഥ എന്താണെന്ന് നോക്കാം. തലച്ചോറിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനിയൊരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടമാകുന്ന വളരെ ഗുരുതരമായ ഒരവസ്ഥയാണിത്. രോഗിയെ നിയമപരമായും ക്ലിനിക്കലായും മരിച്ചതായി കണക്കാക്കുന്നു.

മസ്തിഷ്ക മരണത്തിൻ്റെ സാധാരണ ലക്ഷണങ്ങളാണ്. വേദന ഉൾപ്പെടെയുള്ള ഒന്നിനോടും രോഗി പ്രതികരിക്കുന്നില്ല എന്നുള്ളത് . ചുരുക്കത്തിൽ ഒരു ഉത്തേജകങ്ങൾക്കും ആ വ്യക്തിയിൽ പ്രലോഭനങ്ങൾ ഉണ്ടാക്കുവാനോ, പ്രതികരണശേഷി ഉണ്ടാക്കുവാനോ സാധിക്കുന്നില്ല.

അതിനർത്ഥം ശരീരത്തിൻ്റെ നാനാഭാഗത്തേക്കും പലവിധ മെസ്സേജുകൾ കൈമാറുന്ന ബ്രെയിനിന്റെ രക്തയോട്ടം നിലച്ചിരിക്കുന്നു.പ്രവർത്തനം പൂർണ്ണമായും നഷ്ടപ്പെട്ടു പോയിരിക്കുന്നു. ഇനിയൊരിക്കലും അത് തിരികെ എടുക്കാൻ കഴിയില്ല എന്നതാണ്.

രണ്ടാമതായി റിഫ്ലക്സുകളുടെ അഭാവം, ശ്വസനം ഇല്ല. ഒരു വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയേ ശ്വസിക്കാൻ കഴിയൂ എന്ന അവസ്ഥ. വെളിച്ചത്തോട് കൃഷ്ണ മണികൾ പ്രതികരിക്കാതിരിക്കുക. ഇതൊക്കെ അറിയുന്നതിന് ചില ക്ലിനിക്കൽ എക്സാമിനേഷൻസ് ആണ് ആദ്യം ചെയ്യുക.

കണ്ണിൽ ടോർച്ച് അടിച്ചു നോക്കുന്ന സമയത്ത് യാതൊരു വിധ വ്യത്യാസവും രോഗിയിൽ ഇല്ലാതിരിക്കുക. കണ്ണില് ഒരു ചെറിയ കോട്ടൺ പീസ് കൊണ്ട് തൊടുവിച്ചാൽ (കോർണിയൽ റിഫ്ലക്സ്) കണ്ണ് അടയ്ക്കുകയോ മറ്റു യാതൊരു ചലനങ്ങളോ ഉണ്ടാകുന്നില്ല. തല താഴേക്കും മുകളിലേക്കും ആട്ടിയാലും കണ്ണിൽ യാതൊരു ചലനവും ഉണ്ടാകുന്നില്ല. വേദനയോട് നിശ്ശേഷം പ്രതികരിക്കുന്നില്ല. ചെവിയിൽ വെള്ളത്തുള്ളികൾ പകർന്നാലും കണ്ണുകൾ അനങ്ങുന്നില്ല.ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഒരു നെഗറ്റീവ് റിസൾട്ട് ആണ് കിട്ടുന്നതെങ്കിൽ ക്ലിനിക്കൽ എക്സാമിനേഷൻ വഴി മസ്തിഷ്ക മരണം സ്ഥിരീകരിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.

ഇനിയും അനേകം ടെസ്റ്റുകൾ ഉണ്ട്. തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ഒരു കൂട്ടം പരിശോധനകൾ. ന്യൂറോളജിക്കൽ ടെസ്റ്റുകൾ. സിറ്റി സ്കാൻ എം ആർ ഐ എന്നിവ ചെയ്ത് തലച്ചോറിലെ പരിക്കുകൾ തിരിച്ചറിയാം.

ബ്രെയിനിന് ആൻജിയോഗ്രാഫി, ചെയ്തു കഴുത്തിന് മുകളിലോട്ട് രക്തയോട്ടം ഉണ്ടോ,ഇല്ലയോ, രക്തക്കുഴലുകളിലെ അസാധാരണതകൾ, രക്തയോട്ടം കുറയുന്ന അവസ്ഥ, മുറിവുകൾ ഒക്കെ കണ്ടെത്താം.അതേപോലെ തന്നെ ഡോപ്ലർ ടെസ്റ്റ് ചെയ്തും രക്തയോട്ടത്തിലെ വ്യത്യാസം മനസ്സിലാക്കാൻ പറ്റും.

അടുത്തത് അപ്നിയ ടെസ്റ്റ് ആണ്. രോഗി സ്വന്തമായി ശ്വസിക്കാൻ നോക്കുന്നുണ്ടോ ,ഇല്ലയോ? എന്നറിയാനാണ് ഈ ടെസ്റ്റ്.നമ്മുടെ ശ്വസനം പൂർണ്ണമായും നിയന്ത്രിക്കുന്നത് തലച്ചോറിലെ ബ്രെയിൻ സ്റ്റെം ആണ് . അപ്പോൾ മസ്തിഷ്ക മരണം സംഭവിച്ച ഒരാളാണെങ്കിൽ തീർച്ചയായിട്ടും സ്വന്തമായി ശ്വസിക്കാൻ കഴിയില്ല. ഈ യൊരവസരത്തിലാണ് വെന്റിലേറ്റർ റിമൂവ് ചെയ്യുന്നത്. അപ്പോ.. രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞു വരികയും കാർബൺഡയോക്സൈഡിന്റെ അളവ് കൂടുകയും ചെയ്യുന്നു.ഇവിടെ ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളാണെങ്കിൽ കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നത് അനുസരിച്ച് ഒരുതരത്തിലും ശ്വാസോച്ഛ്വാസം ചെയ്യാൻ ശരീരം നോക്കില്ല. ഇനി ഇതു സംഭവിക്കാത്ത ആളാണെങ്കിൽ കാർബൺഡയോക്സൈഡിന്റെ അളവ് കൂടുന്നതനുസരിച്ച് ശ്വസിക്കാൻ തുടങ്ങും.

അങ്ങനെ ഒരു പാനൽ ഓഫ് ഡോക്ടേഴ്സ് പലവിധ ടെസ്റ്റ്കൾ ചെയ്ത് ആ വിധി നിർണ്ണയങ്ങളുടെ എല്ലാം റിസൾട്ട് ഒരേപോലെ ആയാൽ മാത്രമേ ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കുകയുള്ളൂ.

കൂടാതെ അവയവദാനം ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഒരു മെയിൻ പ്രക്രിയ ആയതുകൊണ്ട് തന്നെ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരുപാട് നിയമങ്ങളും നടപടിക്രമങ്ങളും ഒക്കെ ഉണ്ട്. സർക്കാർ ആശുപത്രിയിൽ നിന്ന് നിന്ന് ഒരു ഡോക്ടർ ഉണ്ടായിരിക്കണം .ഈ ടെസ്റ്റുകൾ ഒക്കെയും തന്നെ വീഡിയോയിൽ പകർത്തിയിരിക്കണം. ഒരു പാനൽ ഓഫ് ഡോക്ടേഴ്സ് ആണ് ഈ ടെസ്റ്റുകൾ ചെയ്യുക. കാരണം ഈ ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കുകയെന്നാൽ ആ രോഗിക്ക് ഇനി ജീവിതമില്ല ,രോഗിയുടെ മരണം സ്ഥിരീകരിച്ചു എന്നു കൂടിയാണ്.

പലരും ഈ ഒരവസ്ഥയെ “കോമ”യുമായി കൂട്ടിച്ചേർക്കാറുണ്ട്. എന്നാൽ അങ്ങനെയല്ല! രണ്ടും രണ്ട് രീതിയിലുള്ള അവസ്ഥകളാണ് എന്ന് തിരിച്ചറിയുക. “കോമ” എന്നത് തലച്ചോറിന്റെ ദീർഘകാല അബോധാവസ്ഥയാണ്. അവിടെ ചില പ്രവർത്തനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

മസ്തിഷ്ക മരണത്തിന്റെ സമഗ്രമായ ക്ലിനിക്കൽ വിലയിരുത്തലിൽ രോഗിയുടെ ചരിത്രം, ഫിസിക്കൽ ടെസ്റ്റുകൾ, (നാഡീ വ്യവസ്ഥയുടെ പ്രവർത്തനവും പ്രതിഫലനങ്ങളും വിലയിരുത്തൽ)

കൂടാതെ ഡയഗ്നോസ്റ്റിക് ടെസ്റ്റുകളായ ന്യൂറോളജിക്കൽ പരിശോധനകൾ, ഇമേജിംഗ് ടെസ്റ്റുകൾ, (തലച്ചോറിലെ പരിക്കുകൾ തിരിച്ചറിയാൻ സിറ്റിയോ എം ആർ ഐ സ്കാനോ ഉപയോഗിക്കാം) തലച്ചോറിന്റെ പ്രവർത്തനത്തിലെ അഭാവം നിർണ്ണയിക്കുന്നതിനുള്ള EEG (ഇലക്ട്രോ എൻസെഫലോ ഗ്രാം പോലുള്ള പരിശോധനകൾക്ക് തലച്ചോറിൽ വൈദ്യുത പ്രവർത്തനത്തിന്റെ അഭാവം സ്ഥിരീകരിക്കാൻ കഴിയും) പോലുള്ള പ്രത്യേക പരിശോധനകൾ ഇവയൊക്കെയാണ്.

ഇനി മസ്തിഷ്ക മരണത്തിന് കാരണമായേക്കാവുന്ന സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം.

റോഡ് ട്രാഫിക് ആക്സിഡൻ്റ് മൂലമുണ്ടാകുന്ന തലച്ചോറിലെ സിവിയർ ആയ പരിക്ക് ഹൃദയസ്തംഭനം, തലച്ചോറിലെ ഇൻഫെക്ഷൻ ,സ്ട്രോക്ക്, ചില അണുബാധകൾ, പാരിസ്ഥിതിക ഘടകങ്ങൾ( ഉദാഹരണത്തിന് മെനഞ്ചൈറ്റിസ് അല്ലെങ്കിൽ എൻസെഫലൈറ്റിസ് പോലുള്ള ഗുരുതരമായ കേസുകൾ വ്യാപകമായ വീക്കം തലച്ചോറിലെ കലകൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.) വിഷ വസ്തുക്കളുമായുള്ള സമ്പർക്കം ഒക്കെ ഇതിലേക്ക് നയിച്ചേക്കാം.

അവയവദാനത്തിൽ മസ്തിഷ്ക മരണം പലപ്പോഴും ഒരു നിർണ്ണായകഘടകമാണ്. കാരണം ഇത് ട്രാൻസ്പ്ലാന്റേഷൻ വഴി മറ്റ് ജീവൻ രക്ഷിക്കാനുള്ള സാധ്യതയെ അനുവദിക്കുന്നു.

മസ്തിഷ്ക മരണമെന്നത് വൈകാരികവും ധാർമ്മികവും വൈദ്യശാസ്ത്രപരവുമായ മാനങ്ങൾ ഉൾക്കൊള്ളുന്ന സങ്കീർണ്ണവും സെൻസിറ്റീവുമായ ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ അതിൻ്റെ കാരണം നിർവ്വചനങ്ങൾ, ലക്ഷണങ്ങൾ രോഗനിർണ്ണയം, പ്രത്യാഘാതങ്ങൾ എന്നിവ മനസ്സിലാക്കുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും ആരോഗ്യ സംരക്ഷണ ദാതാക്കൾക്കും ഒരു പോലെ നിർണ്ണായകമാണ്.

മസ്തിഷ്ക മരണം സംഭവിച്ച ഒരു രോഗിക്ക് തീർച്ചയായിട്ടും ഒരു വെൻ്റിലേറ്ററിൻ്റെ സഹായത്തോടുകൂടി മാത്രമേ ജീവൻ നിലനിർത്താൻ കഴിയൂ.അതിലൂടെ മാത്രമേ കേടുപാടുകൾ സംഭവിക്കാത്ത അവയവദാനത്തിനും കഴിയൂ.

ഏതൊരു സാധാരണക്കാരനും മസ്തിഷ്ക മരണത്തിൻ്റെ ബേസിക് ആയിട്ടുള്ള കാര്യങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്.

ആകസ്മികമായി സംഭവിക്കുന്ന ഇങ്ങനെയുള്ള മരണങ്ങളിൽ പെട്ടെന്ന് സമചിത്തതയോടെ തീരുമാനങ്ങൾ എടുക്കാനും, രോഗിക്ക് അവസാന പരിചരണങ്ങൾ നൽകാനും, സ്വയം പിടിച്ചു നിൽക്കാനും,മറ്റു നടപടിക്രമങ്ങളിലേക്ക് തെറ്റിദ്ധാരണകളില്ലാതെ കടന്നുചെല്ലുന്നതിനും, മുന്നോട്ടുള്ള കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിനുമൊക്കെ ഈ അറിവുകൾ വളരെ ഉപകാരപ്പെടട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്,

അടുത്തയാഴ്ച വീണ്ടും മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.

ജസിയ ഷാജഹാൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com