നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ഓൺലൈൻ തട്ടിപ്പുകളും തടഞ്ഞ് പരീക്ഷാ സുരക്ഷ ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ടെലഗ്രാം ഗ്രൂപ്പിന് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
പരീക്ഷാ അട്ടിമറികൾ തടയുന്നതിനായി ജൂൺ 22 വരെ ടെലഗ്രാം ആക്സസ് പരിമിതപ്പെടുത്തുകയും, സന്ദേശങ്ങൾ തിരുത്താൻ സഹായിക്കുന്ന ‘മെസേജ് എഡിറ്റ്’ ഫീച്ചർ ജൂൺ 30 വരെ പ്രവർത്തനരഹിതമാക്കുകയും ചെയ്തിരിക്കുന്നു.
കൂടാതെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ച നിരവധി ടെലഗ്രാം ചാനലുകളും ബോട്ടുകളും അധികൃതർ ഇതിനകം തന്നെ നീക്കം ചെയ്തിട്ടുണ്ട്.



