Wednesday, June 17, 2026
Homeകേരളംപുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി

പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി

കോട്ടയം: നാളെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എംപി സണ്ണി ജോസഫ് എംഎൽഎയ്ക്ക് ചുമതല കൈമാറും. വർക്കിംഗ് പ്രസിഡന്‍റുമാരായി പി.സി വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി അനിൽകുമാർ എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.

വർക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കേരളത്തിലെ കോൺ​ഗ്രസ് പ്രസ്ഥാനത്തെ വളരെ ക്രിയാത്മകമായ രീതിയിൽ ചലിപ്പിക്കുന്നതിനാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിരിക്കുന്നതെന്നു നിങ്ങളുടെയെല്ലാം അനുമതിയോടെ ഞങ്ങൾ നാളെ ചുമതലയേൽക്കും.

ജനകീയ നയകൻ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ എത്തിയത് പ്രാർത്ഥിക്കാനും അനു​ഗ്രഹം യാചിക്കാനുമാണ് എന്നും സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

ഇന്ന് രാവിലെ നേതാക്കള്‍ തൃശൂരിലെ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചിരുന്നു. ഇവിടെ നിന്നും പ്രവർത്തനം ആരംഭിക്കുകയാണെന്നും കരുണാകരന്‍റെ ഓർമകൾ ഊർജ്ജം പകരുമെന്നും  സണ്ണി ജോസഫ് എംഎൽഎ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷം പറഞ്ഞു. ചുമതലയേൽക്കും മുമ്പ് കോൺഗ്രസിന്‍റെ പഴയ നേതാക്കളെ അനുസ്മരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

നാളെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ എംപി സണ്ണി ജോസഫ് എംഎൽഎയ്ക്ക് ചുമതല കൈമാറും. വർക്കിംഗ് പ്രസിഡന്‍റുമാരായി പി.സി വിഷ്ണുനാഥ്, ഷാഫി പറന്പിൽ, എ.പി അനിൽകുമാർ എന്നിവരും യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും ചടങ്ങിൽ ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com