Monday, June 15, 2026
Homeകേരളംകെഎസ്ആർടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും സ്ത്രീകൾക്കുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും സ്ത്രീകൾക്കുള്ള ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും സ്ത്രീകൾക്കുള്ള ആദരവാണെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ഇത് കെഎസ്ആർടിസി യെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമല്ലെന്നും ഭാവിയിൽ സർക്കാർ തുക വേണ്ടെന്ന് കെഎസ്ആർടിസി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രിയദർശിനി’ ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

സർക്കാരിനെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്. അധികാരത്തിലെത്തിയിട്ട് ഒരു മാസമാകുന്നതിന് മുമ്പ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ പറ്റിയ ചാരിതാർത്ഥ്യത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ല ഇത്. ഈ പദ്ധതിക്ക് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിഫലങ്ങൾ ഉണ്ടാക്കാനാകും. സർക്കാരിൻ്റെ വണ്ടിയിൽ യാത്ര ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ച് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യം നൽകിയാൽ അത് സമ്പാദ്യമാകും. ആ പണം സർക്കാരിന് കിട്ടും എന്നാൽ പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആപണം വീട്ടിൽ ഇല്ലെങ്കിൽ സർക്കാരിന് കിട്ടും, അത് എവിടെ പോകുമെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു

സൗജന്യയാത്രമൂലം ഇത്രയും രൂപ മാറ്റിവയ്ക്കാൻ സ്ത്രീകൾക്ക് കഴിയും. അതുപോലും എന്ത് ചെയ്യണമെന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ 800 കോടിയാണ് ഈ പദ്ധതിക്കായി മുടക്കുന്നത്. കെഎസ്ആർടിസിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി ഇത് നിങ്ങൾ ചെയ്‌തോ എന്ന് പറഞ്ഞിട്ടില്ല. കുറച്ചുനാൾ കഴിഞ്ഞ് ഗതാഗതവകുപ്പ് തന്നെ പറയും ഇതിനാവശ്യമായ പണം കെഎസ്ആർടിസി തന്നെ കണ്ടെത്തുമെന്ന്. ഗതാഗതമന്ത്രിയിലും അദ്ദേഹത്തിൻ്റെ ടീമിലും വിശ്വാസമുണ്ടെന്നും എസ്ആർടിസിയുടെ വരുമാനം വർധിക്കുമെന്ന്

പരിപാടിയിൽ മന്ത്രി സി.പി.ജോൺ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ബസിൽ യാത്ര ചെയ്തു തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com