Sunday, May 24, 2026
Homeഇന്ത്യമഴക്കാലത്തും വേനൽക്കാലത്തും പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതൽ, ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു

മഴക്കാലത്തും വേനൽക്കാലത്തും പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതൽ, ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു

പാമ്പുകളെ ഭയപ്പെടാത്തവരായി ആരും തന്നെ കാണില്ല. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് വരെ കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിരുന്നു. വേനൽക്കാലത്തും മഴക്കാലത്തും പാമ്പുകടി സംഭവിക്കുന്ന സാധ്യത കൂടുതലാണ്.

കൊടുംചൂട് കാരണം മണ്ണിനടിയിലെ താവളങ്ങളിൽ പാമ്പുകൾക്ക് സാധിക്കാതെ വരുന്നതോടെയും ശക്തമായ മഴയിൽ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലാകുന്നതിനാലുമാണ് ഇവ കൂടുതലായും പുറത്തേക്ക് വരുന്നത്.

ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ളവരുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്, കാലാവസ്ഥാ മാറ്റം കാരണം പാമ്പുകടി അപകടസാധ്യത ലോകമെമ്പാടും ഉയരുകയാണ് എന്നതാണ്. ചൂട് കൂടുന്നതും മനുഷ്യവാസ മേഖലകൾ വന്യജീവി ആവാസവ്യവസ്ഥകളിലേക്ക് വ്യാപിക്കുന്നതും വിഷപാമ്പുകൾ മനുഷ്യരോട് കൂടുതൽ അടുത്തുവരാൻ കാരണമാകുന്നു.

ആഫ്രിക്കയിലെ സ്പിറ്റിംഗ് കോബ്രകൾ, യൂറോപ്പും ദക്ഷിണ അമേരിക്കയിലുമുള്ള വൈപ്പറുകൾ, ഉത്തര അമേരിക്കയിലെ കോട്ടൺമൗത്ത് മോക്കാസിനുകൾ, ഏഷ്യയിലെ ക്രൈറ്റ് പാമ്പുകൾ എന്നിവ മുൻപെ കാണാത്ത പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ആരോഗ്യ വിദഗ്ധർ പാമ്പുകടിയേൽക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള മുന്നറിയിപ്പുകളാണ് നൽകുന്നത്. പാമ്പുകടിയേറ്റാൽ ആദ്യത്തെ ഒരു മണിക്കൂർ അതീവ നിർണായകമാണ്. രോഗിയെ ശാന്തനാക്കി ഉടൻ തന്നെ അടിയന്തര ചികിത്സ നൽകേണ്ടതുണ്ട്. പാമ്പിൽ നിന്ന് സുരക്ഷിതമായി മാറുക, ഏത് പാമ്പാണെന്ന് മനസിലാക്കുക തുടങ്ങിയവ പ്രധാനപ്പെട്ട കാര്യമാണ്. മോതിരം, വാച്ച്, ഷൂസ് തുടങ്ങിയ കട്ടിയുള്ള വസ്തുക്കൾ ഉടൻ നീക്കം ചെയ്യണം. മുറിവ് ശുദ്ധജലം ഉപയോഗിച്ച് സാവധാനം വൃത്തിയാക്കിയ ശേശം ശുദ്ധമായ തുണികൊണ്ട് മൂടേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.

മുറിവ് മുറിക്കുകയോ വിഷം വലിച്ചെടുക്കുകയോ ടൂർണിക്കറ്റ് ഇടുകയോ ഐസ് വെക്കുകയോ ചെയ്യുന്നത് അപകടം വർധിപ്പിക്കും. അതുപോലെ മദ്യവും കഫീനും ഡോക്ടർ നിർദേശിക്കാത്ത വേദനാശമക മരുന്നുകളും ഒഴിവാക്കേണ്ടതുണ്ട്. ശ്വാസതടസം, തലകറക്കം, കടുത്ത വേദന, വീക്കം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണം.

പാമ്പിന്റെ നിറം അല്ലെങ്കിൽ രൂപം ദൂരത്ത് നിന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ അത് ഡോക്ടർമാർക്ക് സഹായകരമായിരിക്കും ഏറ്റവും പ്രധാനമായി, പാമ്പിനെ പിടിക്കുകയോ കൊല്ലുകയോ ചെയ്യാതെ കടിയേറ്റയാളെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയാണ് ജീവൻ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com