Sunday, May 24, 2026
Homeകേരളം'മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയത് തിരിച്ചടിയായി': സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശം

‘മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയത് തിരിച്ചടിയായി’: സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശം. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയത് തിരിച്ചടിയായെന്നും, പാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗം തികഞ്ഞ പരാജയമെന്നും അംഗങ്ങള്‍. സ്ഥാനാര്‍ത്ഥനിര്‍ണയം പാളി എന്നും വിമര്‍ശനം.പിണറായിയെ വിജയനെ ആക്രമിക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ല എന്നും അഭിപ്രായം ഉയര്‍ന്നു.

കേന്ദ്ര കമ്മിറ്റിയിലെ 60 ഓളം അംഗങ്ങള്‍ പങ്കെടുത്ത ചര്‍ച്ചയില്‍, ഭൂരിഭാഗവും ഉയര്‍ന്നത് സംസ്ഥാന നേതൃത്വത്തിന് വിമര്‍ശനങ്ങളായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വന്‍ പാളിച്ച പറ്റി. സ്ഥാനാര്‍ത്ഥികളെ കെട്ടിവയ്ക്കുന്ന സാഹചര്യമുണ്ടായി.നേതാക്കള്‍ ഉചിതമായി ഇടപെട്ടിരുന്നുവെങ്കില്‍ വിമതര്‍ മത്സരിക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നും കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയത് ജനങ്ങളെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി.പാര്‍ട്ടിയുടെ സമൂഹമാധ്യമ വിഭാഗം തികഞ്ഞ പരാജയം എന്നും, സമൂഹമാധ്യമ വിഭാഗത്തിന്റെ ഇടപെടലുകള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി എന്നും വിമര്‍ശനം ഉണ്ടായി. ഉത്തരവാദിത്വം പിണറായി വിജയനില്‍ കെട്ടി വക്കാന്‍ ശ്രമം ഉണ്ടാകുന്നുവെന്നും,പിണറായിയെ ആക്രമിക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ല ല്ലെന്നും അഭിപ്രായം ഉയര്‍ന്നു.രണ്ടുദിവസം നടന്ന ചര്‍ച്ചകള്‍ക്ക് മറുപടി തയ്യാറാക്കാന്‍ പിബി യോഗം ചേര്‍ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com