തിരൂര്‍ നഗരസഭാ പരിധിയില്‍, തിരൂര്‍ കന്മനം സ്വദേശിയായ പരാതിക്കാരന്‍ ആരംഭിച്ച ആയുര്‍വേദിക് വെല്‍നെസ്സ് സെന്ററിന് ലൈസന്‍സ് നല്‍കിയതിന് കൈക്കൂലി വാങ്ങിയ കേസിലാണ് തിരൂര്‍ നഗരസഭാ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, തിരുവനന്തപുരം നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയുമായ വിനോദ് കുമാര്‍. ജി.വി (47) യെ അറസ്റ്റ് ചെയ്തത്.
തിരൂര്‍ കന്മനം സ്വദേശിയായ പരാതിക്കാരന്‍ തിരൂര്‍ നഗരസഭയില്‍ ആരംഭിച്ച ആയുര്‍വേദിക് വെല്‍നെസ്സ് സെന്ററിന് ലൈസന്‍സ് ലഭിക്കുന്നതിനായി പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ തിരൂര്‍ നഗരസഭയിലെ താല്‍ക്കാലിക വാച്ച്മാന്‍ ഷിഹാബുദ്ദീനെയും, തിരൂര്‍ നഗരസഭയിലെ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സതീഷിനെയും മലപ്പുറം വിജിലന്‍സ് സംഘം കഴിഞ്ഞ ജനുവരി മാസം അറസ്റ്റ് ചെയ്തതിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, തിരൂര്‍ നഗരസഭയിലെ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറര്‍ വിനോദ് കുമാര്‍. ജി.വി പരാതിക്കാരനെ ഫോണില്‍ വിളിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി നല്‍കുന്നതിന് 3,000/- രൂപ നേരിട്ടും, 1,300/- രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങി എടുത്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ ഇന്ന് (15.06.2026) വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന്വിജിലന്‍സ് ഡയറക്ടര്‍ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യര്‍ത്ഥിച്ചു.



