ലൊസാഞ്ചലസ്: ലോകകപ്പ് പരാഗ്വെയെ വീഴ്ത്തി ആതിഥേയരായ യുഎസ്എ. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ജയം. ആദ്യ പകുതിയിലാണ് അമേരിക്കയുടെ മൂന്ന് ഗോളുകൾ പിറന്നത്. തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാനാവാതെ പരാഗ്വായ് ഒടുവിൽ തോൽവി സമ്മതിച്ചു.
പരാഗ്വെ താരം ഡാമിയന്‍ ബൊബാദില്ലയുടെ സെല്‍ഫ് ഗോളിലൂടെയും ഫൊലറാന്‍ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ പകരക്കാരന്‍ ജിയോവാനി റെയ്‌നയിലൂടെയുമായിരുന്നു അമേരിക്കയുടെ മുന്നേറ്റം. രണ്ടാം പകുതിയിൽ, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പരാഗ്വെ ആശ്വാസ ഗോൾ നേടി.
മത്സരം ആരംഭിച്ച് ആദ്യമിനിറ്റുകളിൽ തന്നെ യുഎസ്എയും പരാഗ്വെയും ആക്രമണ പ്രത്യാക്രമണങ്ങൾ ഏഴാം മിനിറ്റിൽ ആതിഥേയരുടെ ഗോളുമെത്തി. പരാഗ്വെയ് താരം ഡാമിയൻ ബൊബാഡില്ല സെൽഫ് ഗോളാണ് യുഎസിനെ മുന്നിലെത്തിച്ചത്. ബോക്സിനുള്ളിൽ പന്ത് ഡാമിയൻ്റെ കാലിൽ തട്ടി നേരെ വലയിലേക്ക്. ഇതോടെ യുഎസ്എ അക്കൗണ്ട് തുറന്നു.
ഇതിനിടെ യുഎസ്എയുടെ രണ്ടാം ഗോളുമെത്തി. 31-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. സ്‌ട്രൈക്കർ ഫ്ലോറിയൻ ബലൂണാണ് വലകുലുക്കിയത്. ഇടതുവിങ്ങിലൂടെയുള്ള ക്രിസ്ത്യൻ പുലിസിച്ചിൻ്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പുലിസിച്ചിൻ്റെ പാസ് സ്വീകരിച്ച ബലോഗൻ ഉഗ്രൻ ഷോട്ടിലൂടെ ഗോളടിച്ചു. അതോടെ പരാഗ്വേ പ്രതിരോധത്തിലായി. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ഇഞ്ചുറി ടൈമിൽ ബലോഗൺ വീണ്ടും വലകുലുക്കിയതോടെ ആതിഥേയർ മൂന്ന് ഗോളിന് മുന്നിലായി. രണ്ടാം പകുതിയിലും അമേരിക്ക ആക്രമിച്ചതോടെ
പരാഗ്വെയ്ക്ക് കൂടുതൽ കിട്ടിയ അവസരങ്ങളിൽപരാഗ്വെ മുന്നേറ്റനിരയും ആക്രമണം കടുപ്പിച്ചു. മിഗ്വേൽ അൽമിറോൺ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എന്നാൽ 73-ാം മിനിറ്റിൽപരാഗ്വെ തിരിച്ചടിച്ചു. ബോക്‌സിൻ പുറത്തുവെച്ച് പരാഗ്വെ താരങ്ങൾ നടത്തിയ മികച്ച നീക്കം ലക്ഷ്യം കണ്ടു. യുഎസ്എ പ്രതിരോധത്തിന് അത് തടയാനായില്ല. പകരക്കാരനായി ഇറങ്ങി മൗറീഷ്യോ ആണ് വലകുലുക്കിയത്. കളിയവസാനിക്കാൻ സെക്കൻഡുകൾ ബാക്കിനിൽക്കേ ജിയോവാനി റെയ്‌നയിലൂടെ യുഎസ്എ നാലാം ഗോളും നേടി. അതോടെ പരാഗ്വേ പതനം പൂർണമായി.



