Tuesday, October 15, 2024
Homeകേരളംവയനാട് ദുരന്തം: പിട്ടാപ്പിള്ളിൽ ഏജൻസിസ് 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നൽകും

വയനാട് ദുരന്തം: പിട്ടാപ്പിള്ളിൽ ഏജൻസിസ് 100 കുടുംബങ്ങൾക്ക് വീട്ടുപകരണങ്ങൾ നൽകും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ് എം ഡി പീറ്റർ പോൾ അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ 100 കുടുംബങ്ങൾക്ക് അടുക്കളയില്‍ അടക്കം ആവശ്യമുള്ള വീട്ടുപകരണങ്ങൾ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്‍റെ 79 ബ്രാഞ്ചുകളിലും പ്രത്യേക ബോക്സ് സ്ഥാപിക്കും. ഇവിടെ എത്തുന്ന ഉപഭോക്താക്കൾ എന്തെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങി നൽകാൻ തയാറായാല്‍ അവ ഉത്തരവാദിത്തപ്പെട്ടവരെ ഏല്‍പ്പിച്ച് ദുരിതബാധിതരിലേക്ക് എത്തിക്കാനുള്ള പദ്ധതിയുമുണ്ട്.

പ്രഷര്‍ കുക്കര്‍, പാനുകൾ അടക്കം 100 കുടുംബങ്ങൾക്ക് ആവശ്യമായ അടുക്കള ഉപകരണങ്ങൾ നല്‍കുമെന്നും പീറ്റര്‍ പോള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments