തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ്റെ കൊലപാതകത്തിൽ കുട്ടിയെ മാതാപിതാക്കൾ പീഡിപ്പിക്കുന്ന വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നു. കുഞ്ഞിൻ്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് വിവരം അറിയിച്ചു. അമ്മൂമ്മ ചെയിൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ വിവരം അറിയിക്കുന്ന ഫോൺ ശബ്ദസന്ദേശം പുറത്തുവന്നു. മെയ് മൂന്നിനാണ് റീന ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് വിവരം അറിയിച്ചത്. നടപടി ഉണ്ടായില്ല പരാതി അറിയിച്ച് 26-ാം ദിവസം കുഞ്ഞ് കൊല്ലപ്പെട്ടു. വിവരം പുറത്തായതിനെ തുടർന്ന് ഫോൺസന്ദേശം സ്വീകരിച്ച താൽക്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദുകൃഷ്ണയുടെ നിർദ്ദേശപ്രകാരം നീക്കം ചെയ്തു.
അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിൻ്റെ രണ്ട് കൈയും ഒടിഞ്ഞതിന് പിന്നാലെയാണ് റീന ഹെൽപ്പ് ലൈനിലേക്ക് വിളിച്ചത്. കുഞ്ഞിൻ്റെ നിസ്സഹായാവസ്ഥ റീന ഹെൽപ് ലൈനിൽ അറിയിച്ചു. എന്നാൽ, കൃത്യമായ നടപടിയെടുക്കാൻ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് തയ്യാറായില്ല. മറ്റെന്തോ പ്രശ്നങ്ങൾ ആണെന്നായിരുന്നു ഹെൽപ് ലൈനിൽ നിന്നുള്ള മറുപടി. പരാതിയിൽ ഒരു തുടർനടപടിയും സ്വീകരിക്കാതെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് സ്വീകരിച്ചില്ല.
പരാതി ഗൗരവമായെടുക്കാതിരുന്ന അധികൃതരും കുരുന്നു ജീവനും സമാധാനം പറയേണ്ടിവന്നു. അമ്മൂമ്മയുടെ പരാതി നിസാരമായി തള്ളിയില്ലായിരുന്നുവെങ്കിലും മറ്റ് ബന്ധുക്കളുടെ കൂടെ കുരുന്നു ജീവന് ഈ ലോകത്ത് തുടരുമായിരുന്നു.



