യുഡിഎഫ് മന്ത്രിമാർ എല്ലാവരും ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചു വാങ്ങി. 13 പാവം നമ്പറെന്ന് കെ എം ഷാജി വ്യക്തമാക്കി. 13 അശുഭ നമ്പരെന്ന് തോന്നുന്നില്ല. തനിക്ക് അന്ധവിശ്വാസമില്ല.ഏത് നമ്പരായാലും താൻ ഹാപ്പി. 9 താൽക്കാലിക നമ്പരായിരുന്നു. 13ലെ അന്ധവിശ്വാസം വീണ്ടും മന്ത്രിയാകണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞ സമയത്ത് ഷാജിക്ക് അനുവദിച്ചിരുന്നത് നമ്പർ 9 ആയിരുന്നു. എന്നാൽ നമ്പർ 9 ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അത് കൈമാറി കെ.എം. ഷാജി 13-ാം നമ്പർ വണ്ടി സ്വീകരിക്കുകയായിരുന്നു. ഇതോടെ ഈ നമ്പർ ഉപയോഗിക്കുന്ന ആദ്യത്തെ യു.ഡി.എഫ്. മന്ത്രിയായി ഷാജി. മന്ത്രി ഷാജിയോട് നമ്പർ 9 എടുക്കരുതെന്ന് ഒരു അനുയായി പറയുന്ന ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. രമേശ് ചെന്നിത്തല നമ്പർ 21 നു പകരം 9 വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് കെ.എം. ഷാജി 13 നമ്പർ ചോദിച്ചു വാങ്ങിയത്. മന്ത്രിമാരിൽ വി.എസ്. സർക്കാരിന്റെ കാലത്ത് എം.എ. ബേബിയാണ് 13-ാം നമ്പർ ഉപയോഗിച്ചു തുടങ്ങിയത്. 2011 ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് വീണ്ടും ഈ നമ്പർ അനാഥമായി. പിന്നീട് ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ സർക്കാരിൽ ആരും ഈ നമ്പർ സ്വീകരിക്കാൻ തയാറായില്ല.



