Wednesday, May 20, 2026
Homeഅമേരിക്കഫിലഡൽഫിയ ഈഗിൾസിൻ്റെ സൂപ്പർ ബൗൾ വിജയം പമ്പ ആഘോഷിച്ചു

ഫിലഡൽഫിയ ഈഗിൾസിൻ്റെ സൂപ്പർ ബൗൾ വിജയം പമ്പ ആഘോഷിച്ചു

ജോർജ്ജ് ഓലിക്കൽ

ഫിലഡൽഫിയ: അമേരിക്കയുടെ കായിക മാമാങ്കമായ ഫുട്‌ബോളിൻ്റെ കലാശപോരാട്ടത്തിൽ നിലവിലുള്ള ലോക ചാമ്പ്യന്മാരായ കൻസസ് സിറ്റി ചീഫിനെ വാശിയേറിയ പോരാട്ടത്തിലൂടെ (40-22)ന് തറപറ്റിച്ച് ഫിലാഡൽഫിയ ഈഗിൾസ് ലോക ചാമ്പ്യന്മാരായി.

പമ്പ മലയാളി അസ്സോസിയേഷൻ ഈഗിൾസിന്റെ വിജയം ആഘോഷിക്കുന്നതിന് പമ്പ ഇന്ത്യൻ കമ്യൂണിറ്റി സെൻ്ററിൽ ഒത്തു ചേർന്നു. ഇത് രണ്ടാം പ്രാവശ്യമാണ് ഈഗിൾസ് ലോക ചാമ്പ്യന്മാരാകുന്നത്.

എല്ലാ വർഷവും സെപ്‌തംബറിൽ ആരംഭിക്കുന്ന ടൂർണ്ണമെന്റ്റിൽ 32 ടീംമുകൾ ഉൾപ്പെടുന്നു. ഇതിലെ 16 ടീംമുകൾ അമേരിക്കൻ ലീഗിലും 16 ടീംമുകൾ നാഷണൽ ലീഗിലുമായി കളിയാരംഭിക്കും. റഗുലർ സീസണിൽ 17 ഗെയിംമുകൾ നടക്കും അതിൽ ഏറ്റവും കൂടുതൽ ഗെയിംമുകൾ ജയിക്കുന്ന നാലു ടീംമുകൾ ഓരോ ലീഗിൽ നിന്നും പ്ലേയോഫിൽ എത്തും അവിടെ ഡിവിഷണൽ മത്‌സരങ്ങൾ നടക്കും. അവിടെത്തെ വിജയികൾ തമ്മിൽ കോൺഫ്രൻസ് ചാമ്പ്യൻഷിപ്പ് നടക്കും. കോൺഫ്രൻസ് ചാമ്പ്യൻന്മാർ തമ്മിൽ സൂപ്പർ ബൗൾ ചാമ്പ്യഷിപ്പ് അഥവാ വിൻസ് ലെബ്രാടി ട്രോഫിക്കായി ഫെബ്രുവരി ആദ്യ ഞായറാഴ്‌ച ഏറ്റുമുട്ടുന്നു.

59-ാംമത് ചാമ്പ്യൻഷിപ്പിൽ അമേരിയിലെ ഭൂരിപക്ഷം മത്‌സര നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്ട് വളരെയേറെ വിജയ പ്രതീക്ഷ നിലനിർത്തിയ നിലവിലെ ചാമ്പ്യനും, മുന്ന് വർഷം സുപ്പർ ബൗൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കൻസസ് സിറ്റി ചീഫിനെയാണ് ഫിലാഡൽഫിയ ഈഗിൾസ് പരാജയപ്പെടുത്തിയത്. ഫിലാഡൽഫിയായിലെ രണ്ടു മില്യനോളം വരുന്ന നിവാസികളുടെയും ലോകമെമ്പാടുമുള്ള ഈഗിൾസിൻ്റെ ആരാധകരുടയും അഭിലാഷമാണ് പൂവണിഞ്ഞത്. ഫെബ്രുവരി 14-ന് ഫിലാഡൽഫിയായിൽ നടന്ന വിക്ടറി പരേഡിൽ ഏകദേശം 1 മില്യ ണിലേറെ ആരാധകർ പങ്കെടുത്തു.

ഈ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട രസകരമായ ചില കണക്കുൾ:

ലോകമെമ്പാടുമുള്ള 100 മില്യണിലധികം ജനങ്ങൾ ഈ മത്‌സരം ടി.വിയിലൂടെയും മറ്റു സോഷ്യൽ മീഡിയായിലൂടെയും വീക്ഷിച്ചു. ഒരു ലക്ഷത്തോളം കാണികൾ സുപ്പർ ബൗൾ കാണാൻ ന്യൂഒർലൈൻസിലെ സൂപ്പർഡോമിൽ എത്തിയിരുന്നു. ആവറേജ് ടിക്കറ്റ് നിരക്ക് 8076 ഡോളറായിരുന്നു. ഈ ഗെയിംമിനിടുള്ള 30 സെക്കൻ്റ് നീളുന്ന ഓരോ ടെലിവിഷൻ പരസ്യത്തിനും 8 മില്യൺ ഡോളർ നൽകണം. സൂപ്പർ ബൗളുമായി ബന്ധപ്പെട്ട് 1.5 ബില്ല്യൺ ഡോളറിന്റെ വാതുവയ്പ്പുകൾ നടന്നിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

ജോർജ്ജ് ഓലിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com