ഞങ്ങൾ മാവേലിയുടെ വരവും കാത്ത് പൂമുഖത്ത് ഇരിക്കുകയായിരുന്നു. മാവേലി വരുന്നതിനു മുമ്പ് തന്നെ വീടിന്റെ മുന്നിലെ റോഡിൽ മാധ്യമ പട മൈക്കും ക്യാമറയുമായി നില ഉറപ്പിച്ചു. കഴിഞ്ഞവർഷം ഓണത്തിന് മാവേലി വന്ന് പോയതിനുശേഷം ഇന്നുവരെയുള്ള വിശേഷങ്ങൾ പലതും പറയാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ. ഇനി എങ്ങിനെ പറയും മുന്നിൽ മാധ്യമങ്ങൾ അല്ലേ! എന്റെ വീട്ടിലേക്ക് മാവേലി വരുന്നത് അവർ എങ്ങിനെ അറിഞ്ഞു എന്നായി ചിന്ത.
മാധ്യമങ്ങളുടെ ഈ ശല്യം മാവേലി പാതാളത്തിൽ ഇരുന്ന് അറിഞ്ഞിരുന്നുവത്രെ. മാവേലി ആരാ മോൻ…. ഈ തവണ അദൃശ്യനായി വരാനങ്ങട് തീരുമാനിച്ചു.ഞങ്ങള് മാവേലിയെ പ്രതീക്ഷിച്ച് പൂമുഖത്ത് ആണല്ലോ ഇരുന്നിരുന്നത്. വീടിന്റെ അകത്തുനിന്ന് മാവേലി തിരുമനസിന്റെ ഒരു വിളി. ടാ ഇയ്യപ്പാ.. എന്ന്.
പൂമുഖത്തെ വാതിൽ അടച്ച് ഞങ്ങളെല്ലാം അകത്തേക്ക് ഓടി. വൈകുന്നേരത്തെ ഞങ്ങളുടെ ചായ സൽക്കാരത്തിൽ കൂടി പങ്കെടുത്ത ശേഷമാണ് മാവേലി തമ്പുരാൻ മടങ്ങിപ്പോയത്.




👍
👍