ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണ തോൽവി വഴങ്ങിയതോടെ സീനിയർ താരങ്ങളുടെ ഇന്ത്യൻ ടീമിലെ സ്ഥാനം പരിഗണിക്കാൻ ബിസിസിഐ. പരമ്പരയിൽ സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ മോശം പ്രകടനമാണ് പുറത്തെടുത്തത്.
പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി ആലോചിക്കുകയാണ് ബിസിസിഐ. മുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരെ ഇനി ടെസ്റ്റിൽ ഒരുമിച്ച് കളിപ്പിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം ഒടുവിൽ ആരംഭിക്കുന്ന ബോർഡർ-ഗാവസ്കർ ട്രോഫിക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.