അര് വിചാരിച്ചാലും കേരളത്തില്‍ കെ- റെയില്‍ വരില്ലെന്ന് താൻ ഉറപ്പിച്ച് പറയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
റെയില്‍വേ മന്ത്രി ഇന്നലെ ഇത് സംബന്ധിച്ച് അറിയിച്ച നിലപാടില്‍നിന്ന് വിഭിന്നമാണ് സുരേന്ദ്രന്റെ ഈ നിലപാട്.
സാങ്കേതിക പ്രശ്നവും പാരിസ്തിതിക പ്രശ്നവുമാണ് ഇന്നലെ റെയില്‍വേ മന്ത്രി പറഞ്ഞത്. രണ്ടും വലിയ പ്രശ്നങ്ങളാണ്. ഗോവിന്ദന്റെ അപ്പ കച്ചവടം സില്‍വർ ലൈനില്‍ നടക്കില്ല. അതിന് താൻ ഗ്യാരന്റിയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ആര് പറഞ്ഞാലു കേരളത്തില്‍ കെ-റെയില്‍ വരില്ല. അത് ബിജെപിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍ സാങ്കേതിക തകരാർ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാൻ റെയില്‍വേ തയാറാകുമെന്നായിരുന്നു ഇന്നലെ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത്.