Wednesday, June 10, 2026
Homeഅമേരിക്കന്യൂയോർക്കിൽ അമ്മയെയും രണ്ട് ചെറിയ മക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

ന്യൂയോർക്കിൽ അമ്മയെയും രണ്ട് ചെറിയ മക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മകൻ ഉൾപ്പെടെ നാലുപേർ പിടിയിൽ

-പി പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്കിൽ അമ്മയെയും രണ്ട് ചെറിയ മക്കളെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മകൻ ഉൾപ്പെടെ നാലുപേർ പിടിയിലായി. 54 വയസ്സുകാരിയായ മൗന ഒമർ സാലിഹ് അലി, 7-ഉം 9-ഉം വയസ്സുള്ള കുട്ടികൾ എന്നിവരെയാണ് ശനിയാഴ്ച പെരിന്റണിലെ താമസസ്ഥലത്തുനിന്ന് കാണാതായത്.

മൗനയുടെ മുതിർന്ന മകൻ ഒമർ സാലിഹ് (30), സുഹൃത്തുക്കളായ ഗാമിൽ അഹമ്മദ്, ഡാജൂർ പോൾ, അമർ അബ്ദുള്ള ഖാസിം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളെ യെമനിലേക്ക് കടത്താനായിരുന്നു പ്രതികളുടെ നീക്കമെന്നും, ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസിൽ നിന്നും മറ്റ് ബന്ധുക്കളിൽ നിന്നും ഇവരെ ഒളിപ്പിക്കാനാണ് ശ്രമിച്ചതെന്നും പോലീസ് ആരോപിക്കുന്നു.

ഇതൊരു തട്ടിക്കൊണ്ടുപോകലല്ല, മറിച്ച് ‘രക്ഷപ്പെടുത്തൽ’ ആണെന്നാണ് ഒമറിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. തന്നെ സഹായിക്കണമെന്നും പോലീസ് സഹായം വേണമെന്നും ആവശ്യപ്പെട്ട് ഒമ്പത് വയസ്സുകാരൻ പ്ലേസ്റ്റേഷൻ 5 (PS5) വഴി സന്ദേശം അയച്ചിരുന്നതായി മകൻ അവകാശപ്പെടുന്നു.

കാണാതായ അമ്മയെയും മക്കളെയും സുരക്ഷിതരായി കണ്ടെത്തി. പ്രതികൾക്കെതിരെ രണ്ടാം ഡിഗ്രി തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തിയിട്ടുണ്ട്. മകൻ ഒമറിനെ ജിപിഎസ് നിരീക്ഷണത്തോടെ വീട്ടിൽ തുടരാൻ കോടതി അനുവദിച്ചു.

ഭാഷാപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ കുട്ടികളുടെ സ്കൂൾ, ആരോഗ്യ കാര്യങ്ങളിൽ അമ്മയെ സഹായിച്ചിരുന്നത് മകൻ ഒമറായിരുന്നുവെന്നും നിയമപരമായ രേഖകൾ തന്റെ കൈവശമുണ്ടെന്നും ഇയാൾ വാദിക്കുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com