Monday, June 8, 2026
Homeകേരളംകെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓർഡിനറി ബസുകളിൽ മാത്രം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓർഡിനറി ബസുകളിൽ മാത്രം

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓർഡിനറി ബസുകളിൽ മാത്രം. മുഖ്യമന്ത്രി ഗതാഗതവുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ജൂൺ 15ന്  കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. അതിൻ്റെ തുടർതീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിൻ്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയാണ് ഇപ്പോൾ സെക്രട്ടറിയേറ്റിൽ അവസാനിച്ചത്.

ആദ്യ 100 ദിവസത്തെ ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകൾ ഒരു ഓർഡിനറി ബസ്സുകൾ പോലുമില്ലാത്ത മണ്ഡലങ്ങളിൽ ബസുകൾ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാ സ്ത്രീകൾക്കും മറ്റ് മാനദണ്ഡങ്ങൾ കൂടാതെ സൗജന്യ യാത്ര അനുവദിക്കും. പണം സർക്കാർ നൽകാനാണ് തീരുമാനം. അതിൻ്റെ കോർപ്പറേഷൻ ബാധ്യത ആവില്ല എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷയൂണിയന്മാർക്ക് ആശങ്കയുണ്ട്. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സർക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിൻ്റെ ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com